App Logo

No.1 PSC Learning App

1M+ Downloads
ശ്രീരാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ ?

Aആനന്ദതീർത്ഥൻ

Bശങ്കരാചാര്യൻ

Cവാഗ്ഭടാനന്ദൻ

Dആഗമാനന്ദ സ്വാമി

Answer:

D. ആഗമാനന്ദ സ്വാമി

Read Explanation:

ആഗമാനന്ദൻ

  • കാലടി രാമകൃഷ്ണ-അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും മതപ്രചാരകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു ആഗമാനന്ദൻ.
  • 'കേരള വിവേകാനന്ദൻ' എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്.
  • കാലടിയിൽ ഇദ്ദേഹം സ്ഥാപിച്ച സംസ്കൃത വിദ്യാലയം ആണ്  ബ്രഹ്മാനന്ദോദയം.
  • അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആഗമാനന്ദ സ്വാമികളാണ്.
  • വിവേകാനന്ദ സന്ദേശം എന്ന കൃതിയുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.

ശ്രീരാമകൃഷ്ണമിഷൻ

  • ശ്രീരാമകൃഷ്ണപരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കുവാൻ  മിഷൻ സ്ഥാപിച്ചത്.
  • രാമകൃഷ്ണമിഷൻ സ്ഥാപിച്ച വർഷം - 1897
  • ആസ്ഥാനം  - ബേലൂർ (പശ്ചിമ ബംഗാൾ)
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാമഠം
  • ശ്രീരാമകൃഷ്ണമിഷന്റെ അദ്ധ്യക്ഷനായ ആദ്യ മലയാളി - സ്വാമി രംഗനാഥാനന്ദ
  • ആപ്തവാക്യം : "ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച"  (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി)

Related Questions:

' അൽ അമീൻ ' പത്രം സ്ഥാപിച്ചത് ആരാണ് ?
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡൻറ് ആരായിരുന്നു?

കേരളത്തിൻ്റെ സാംസ്കാരിക മേഖലയില്‍ ബ്രിട്ടീഷ് ഭരണം കൊണ്ടുണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?

  1. അച്ചടിയുടെ ആരംഭവും ഗ്രന്ഥങ്ങളുടെ പ്രകാശനവും
  2. മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
  3. നീതിന്യായ വ്യവസ്ഥയുടെ പരി‍ഷ്കരണം
  4. കേരളീയ സമൂഹത്തിന്റെ ആധുനീകരണം
    'സവർണ്ണ ജാഥ' ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    Misrabhojanam was the idea popularized by ?