Challenger App

No.1 PSC Learning App

1M+ Downloads
1741 -ൽ നടന്ന കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു?

Aമാർത്താണ്ഡവർമ്മ

Bരാമവർമ്മ

Cകൃഷ്ണവർമ്മ

Dശങ്കരവർമ്മ

Answer:

A. മാർത്താണ്ഡവർമ്മ

Read Explanation:

കുളച്ചൽ യുദ്ധം (Battle of Colachel)

  • 1741ൽ കന്യാകുമാരിക്കടുത്തുള്ള കുളച്ചലിൽ വച്ച് തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയും ഡച്ചുകാരും തമ്മിൽ ഏറ്റുമുട്ടി.

  • ഈ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഡച്ചുകാർക്ക് ഇന്ത്യയിലെ ആധിപത്യം നഷ്ടപ്പെട്ടു.

  • ഒരു യൂറോപ്പ്യൻ ശക്തി ഇന്ത്യൻ ഭരണാധികാരിയോട് പരാജയപ്പെട്ട ആദ്യത്തെ യുദ്ധമായിരുന്നു ഇത്.


Related Questions:

1857 ലെ കലാപത്തിൻ്റെ കാരണങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സൈനികർക്ക് കുറഞ്ഞ വേതനവും മോശം ഭക്ഷണവും നൽകിയിരുന്നു.
  2. പുതിയ എൻഫീൽഡ് തോക്കുകളുടെ വെടിയുണ്ടകളിൽ ഉപയോഗിച്ച ഗ്രീസ് മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയില്ല.
  3. മംഗൾ പാണ്ഡെയാണ് പുതിയ തോക്കുകൾക്കെതിരെ ആദ്യമായി പ്രതിഷേധിച്ചത്.
  4. ബ്രിട്ടീഷുകാരുടെ ഭരണപരിഷ്കാരങ്ങൾ കലാപത്തിന് കാരണമായില്ല.
    വാസ്കോഡഗാമ ഇന്ത്യയിൽ എത്തിയ വർഷം ഏത്?

    യൂറോപ്യൻ വ്യാപാര വളർച്ചയ്ക്ക് കാരണമായ പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?

    1. കപ്പൽ നിർമ്മാണത്തിലും കപ്പൽ യാത്രയിലും യൂറോപ്യർ സാങ്കേതിക പുരോഗതി കൈവരിച്ചു.
    2. ഭൂമിശാസ്ത്ര പരിജ്ഞാനത്തിലും ദിശ കണ്ടെത്താൻ സഹായിക്കുന്ന കോമ്പസ്, ഭൂപട നിർമ്മാണം എന്നിവയിലും പുരോഗതിയുണ്ടായി.
    3. സഞ്ചാരികളുടെ യാത്രാ വിവരണങ്ങൾ പുതിയ പ്രദേശങ്ങളെയും അവിടുത്തെ സമ്പത്തിനെയും കുറിച്ച് അറിവ് പകർന്നു.
    4. യൂറോപ്പിൽ കുരുമുളക് അടക്കമുള്ള ഏഷ്യൻ ഉൽപ്പന്നങ്ങൾക്ക് കച്ചവട സാധ്യതയുണ്ടായിരുന്നില്ല.

      ബംഗാളിലെ നീലം കർഷക കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

      1. ബ്രിട്ടീഷ് തോട്ടക്കാർ കർഷകരെ അമരി (നീലച്ചെടി) കൃഷി ചെയ്യാൻ നിർബന്ധിച്ചു.
      2. നീലത്തിന് കർഷകർക്ക് ഉയർന്ന വില നൽകി.
      3. കർഷകർക്ക് നീലം ബ്രിട്ടീഷുകാർക്ക് മാത്രമേ വിൽക്കാൻ കഴിയുമായിരുന്നുള്ളൂ.
      4. ദീനബന്ധുമിത്ര രചിച്ച 'നീൽ ദർപ്പൺ' നാടകം ഈ കലാപത്തെ ആസ്പദമാക്കിയുള്ളതാണ്.

        ഇന്ത്യൻ ദേശീയ ഗീതമായ 'വന്ദേമാതരം' സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് ഏത്?

        1. 'വന്ദേമാതരം' ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച 'ആനന്ദമഠം' എന്ന നോവലിൽ നിന്നുള്ളതാണ്.
        2. നോവലിൽ ഭവാനന്ദൻ എന്ന കഥാപാത്രം ആലപിക്കുന്ന ഗാനമായാണ് 'വന്ദേമാതരം' അവതരിപ്പിക്കുന്നത്.
        3. ഈ ഗാനം 1950-ൽ ദേശീയ ഗാനമായി അംഗീകരിക്കപ്പെട്ടു.