Challenger App

No.1 PSC Learning App

1M+ Downloads
"ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്?

Aവൈകുണ്ഡ സ്വാമികൾ

Bചട്ടമ്പി സ്വാമികൾ

Cസ്വാമി വിവേകാനന്ദൻ

Dകുമാരഗുരുദേവൻ

Answer:

B. ചട്ടമ്പി സ്വാമികൾ

Read Explanation:

  • ഷൺമുഖദാസൻ’ എന്ന പേരിൽ അറിയപ്പെട്ടത് – ചട്ടമ്പിസ്വാമികൾ

  • ചട്ടമ്പി സാമിയുടെ ഭവനം – ഉള്ളൂർക്കോട് വീട്

  • ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു – പേട്ടയിൽ രാമൻ പിള്ള ആശാൻ

  • രാമൻ പിള്ളയാശാന്റെ കുടിപളളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്, പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു.

  • ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം – 1882

  • ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം – 1892

  • ചട്ടമ്പി സ്വാമികളുടെ ഗുരു – തൈക്കാട് അയ്യ സ്വാമികൾ

  • സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു – സുബ്ബജടാപാഠികൾ

  • ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച് ഗുരു – സ്വാമിനാഥ ദേശികർ

  • ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത് – എട്ടരയോഗം

  • തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ – ചട്ടമ്പിസ്വാമികൾ

  • ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം. – വടിവീശ്വരം

  • ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര് – അയ്യപ്പൻ

  • ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം – കുഞ്ഞൻപിള്ള


Related Questions:

വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര് എന്ത്?
എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
കേന്ദ്ര മന്ത്രിയായ ഏക മലയാളി വനിത ആരായിരുന്നു ?

നവോത്ഥാന ചിന്തകരും യഥാർത്ഥപേരുകളും താഴെ തന്നിരിക്കുന്നു. ശരിയായ ജോഡി തിരഞ്ഞെടുക്കുക.?

  1. ബ്രഹ്മാനന്ദ ശിവയോഗി -  വാഗ്ഭടാനന്ദൻ 
  2. തൈക്കാട് അയ്യ  - സുബ്ബരായർ 
  3. ചിന്മയാനന്ദ സ്വാമികൾ -  ബാലകൃഷ്ണമേനോൻ
    ‘പ്രത്യക്ഷ രക്ഷാ ദൈവസഭ’ എന്ന പരിഷ്കരണ പ്രസ്ഥാനം ആരംഭിച്ചത് ?