ലിന്‍ലിത്ഗോ പ്രഭു (1936-1943)
- ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടീഷിന്ത്യ ഭരിച്ച വൈസ്രോയി.
- ഓഗസ്റ്റ് ഓഫര്‍ മുന്നോട്ടു വെച്ച വൈസ്രോയി.
- 1935 ലെ ഗവ. ഓഫ് ഇന്ത്യ നിയമം നിലവില്‍ വരുമ്പോൾ വൈസ്രോയി.
- 1937 ഒക്ടോബര്‍ ഒന്നിന് ഇന്ത്യയില്‍ ഫെഡറല്‍ കോടതി നിലവില്‍ വന്നത് ഇദേഹത്തിന്റെ ഭരണകാലയളവിലാണ്
- രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ (1939) ഇന്ത്യയിലെ വൈസ്രോയി
- കോണ്‍ഗ്രസ് നേതൃത്വത്തോട് ആലോചിക്കാതെ രണ്ടാം ലോക മഹാ യുദ്ധത്തില്‍ ഇന്ത്യയെയും സഖ്യകക്ഷിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പ്രവിശ്യ മന്ത്രി സഭകള്‍ രാജിവെച്ചപ്പോള്‍ വൈസ്രോയി ആയിരുന്ന വ്യക്തി.
- 1942 ആഗസ്റ്റ് എട്ടിന് മുംബൈയില്‍ കോണ്‍ഗ്രസ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയ സമയത്തെ വൈസ്രോയി
- 1935 ലെ ഗവ. ഓഫ് ഇന്ത്യ നിയമപ്രകാരം 1937 ല്‍ ബര്‍മ്മയെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തിയപ്പോള്‍ വൈസ്രോയിയായിരുന്ന വ്യക്തി
- ക്രിപ്സ് മിഷന്‍ ഇന്ത്യയില്‍ വന്നപ്പോള്‍ (1942) വൈസ്രോയി