App Logo

No.1 PSC Learning App

1M+ Downloads
ഏകീകൃത ഉപ്പു നികുതി ഏർപ്പെടുത്തിയ വൈസ്രോയി ആര് ?

Aലിറ്റൺ പ്രഭു

Bഎൽജിൻ I

Cജോൺ ലോറൻസ്

Dകാനിംഗ്‌ പ്രഭു

Answer:

A. ലിറ്റൺ പ്രഭു

Read Explanation:

ലിട്ടൺ പ്രഭു (1876-1880)

  • 1876-78 കാലത്ത്‌ ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും രജപുത്താനയിലും പടര്‍ന്നു പിടിച്ച ഭീകരമായ ക്ഷാമങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച വൈസ്രോയി 
  • Owen Meredith എന്ന തൂലികാ നാമത്തില്‍ കവിതയെഴുതിയിരുന്ന വൈസ്രോയി
  • വിപരീത സ്വഭാവങ്ങളുടെ (Reverse characters) വൈസ്രോയി എന്നറിയപ്പെട്ടു.
     
  • കവി, നോവലിസ്റ്റ്‌, ഉപന്യാസകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ വൈസ്രോയി 
  • ഇദ്ദേഹത്തിൻറെ കാലഘട്ടത്തിൽ ആണ് മക്ഡൊണല്‍ കമ്മീഷനെ നിയമിച്ചത്‌ 
  • പ്രാദേശി ഭാഷാപത്രനിയമം (വെര്‍ണാകുലാര്‍ പ്രസ്‌ ആക്ട്) നടപ്പാക്കിയ വൈസ്രോയി

  • 1878 ലെ ആയുധ നിയമത്തിലൂടെ ഇന്ത്യക്കാര്‍ക്ക്‌ ആയുധം കൈവശം വെയ്ക്കാന്‍ ലൈസന്‍സ്‌ വേണമെന്ന നിബന്ധന നടപ്പാക്കിയ വൈസ്രോയി 
  • ക്ഷാമകാരണങ്ങളെ കുറിച്ചും നിവാരണ മാര്‍ഗ്ഗങ്ങളെ കുറിച്ചും പഠനം നടത്തുന്നതിന്‌ സര്‍ റിച്ചാര്‍ഡ്‌ സ്ട്രാച്ചിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയോഗിച്ച വൈസ്രോയി
  • അഫ്ഗാനിസ്ഥാനെതിരെ മുന്നേറ്റ നയം സ്വീകരിക്കുകയും അതുവഴി രണ്ടാം അഫ്ഗാന്‍ യുദ്ധത്തിന്‌ ഇടവരുത്തുകയും ചെയ്ത വൈസ്രോയി

  • ഇന്ത്യന്‍ വംശജര്‍ക്ക്‌ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നല്‍കണമെന്ന ആവശ്യത്തെ മുന്‍നിര്‍ത്തി 1879ല്‍ ഇന്ത്യക്കാര്‍ക്ക്‌ പ്രത്യേകമായി ഒരു സിവില്‍ സര്‍വ്വീസ്‌ ഏര്‍പ്പെടുത്തിയ വൈസ്രോയി 1
  • 1877ല്‍ ഡല്‍ഹി ദര്‍ബാര്‍ നടത്തി വിക്ടോറിയ മഹാറാണിയെ ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിച്ചത്‌ ഇദ്ദേഹത്തിൻറെ കാലത്താണ്‌

Related Questions:

The master stroke of Lord Wellesley to establish British paramountcy in India was
'ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ' എന്നറിയപ്പെടുന്നത് ഇവരിൽ ആര് ?
ഇന്ത്യൻ വർത്തമാനപത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി 'പ്രാദേശിക ഭാഷാപ്രത നിയമം' നടപ്പിലാക്കിയത് ആര് ?
At the time of the establishment of Asiatic Society in Calcutta, who was the Governor-General of Bengal?
ഇന്ത്യൻ ധന വികേന്ദ്രീകരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആര് ?