App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും പ്രായം കുറഞ്ഞ കേരള മുഖ്യമന്ത്രിയായിരുന്നത്?

Aസി.എച്ച്. മുഹമ്മദ് കോയ

Bഎ.കെ.ആന്റണി

Cവി.എസ്. അച്യുതാനന്ദൻ

Dപിണറായി വിജയൻ

Answer:

B. എ.കെ.ആന്റണി

Read Explanation:

  • കേരളത്തിൽ മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി.
  • എഐസിസി മുതിർന്ന പ്രവർത്തകസമിതിയംഗമായ ആന്റണി കോൺഗ്രസിലെ സുപ്രധാനമായ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
  • മൂന്നു ഘട്ടങ്ങളിലായി പത്തു വർഷത്തോളം കേന്ദ്രമന്ത്രിയായിരുന്നു. പ്രതിരോധം, പൊതുവിതരണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്‌തു.
  • 1993ൽ നരസിംഹറാവു മന്ത്രിസഭയിൽ പൊതുവിതരണവും 2006ലും 2009ലും മൻമോഹൻസിങ് മന്ത്രിസഭയിൽ പ്രതിരോധവും. മൂന്നു തവണ (1977, 1995,2001) കേരള മുഖ്യമന്ത്രിയായിരുന്നു.
  • 77ൽ മുഖ്യമന്ത്രിയാകുമ്പോൾ മുപ്പത്താറു വയസുമാത്രമുണ്ടായിരുന്ന ആന്റണി ആ സ്ഥാനത്തെത്തുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.
  • 1996-2001 കാലഘട്ടത്തിൽ കേരളത്തിൽ പ്രതിപക്ഷനേതാവായിരുന്നു.

Related Questions:

മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി?
തൊഴിലില്ലായ്മ വേതനവും, ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്തി?
Who among the following women was a member of the Madras Legislative Assembly twice before 1947?
ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ ഏത് ?
കേരളത്തിൽ ഉപമുഖ്യമന്ത്രിയായതിന് ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആര് ?