Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലേക്ക് എത്തിച്ചേർന്ന യൂറോപ്യരിൽ ഹോളണ്ടിൽ നിന്നുള്ളവർ ആരായിരുന്നു?

Aപോർച്ചുഗീസുകാർ

Bഡച്ചുകാർ

Cഫ്രഞ്ചുകാർ

Dബ്രിട്ടീഷുകാർ

Answer:

B. ഡച്ചുകാർ

Read Explanation:

  • പോർച്ചുഗീസുകാരെ തുടർന്ന് ഇന്ത്യയിലേക്ക് എത്തിച്ചേർന്ന യൂറോപ്യർ ഹോളണ്ടിൽ (നെതർലാൻഡ്സ്) നിന്നുള്ളവരായിരുന്നു.

  • ഡച്ചുകാർ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.

  • നാഗപട്ടണം, ബറോച്ച്, അഹമ്മദാബാദ്, ചിൻസുര എന്നിവയായിരുന്നു ഡച്ചുകാരുടെ ഇന്ത്യയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങൾ.

  • കച്ചവടാധിപത്യത്തിനാ യുള്ള മത്സരത്തിൽ ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി.


Related Questions:

ബ്രിട്ടീഷ് നികുതി സമ്പ്രദായം കർഷകരെ എങ്ങനെയാണ് ബാധിച്ചത്?

  1. ഉയർന്ന നികുതി നിരക്ക് കാരണം കർഷകർക്ക് കൃഷിഭൂമി നഷ്ടപ്പെട്ടു.
  2. കൃഷിനാശം സംഭവിച്ചാലും നികുതിയിൽ ഇളവ് ലഭിച്ചു.
  3. കടക്കെണിയിലായ കർഷകർക്ക് ഭൂമി നഷ്ടപ്പെട്ടു.
  4. പണമിടപാടുകാരെ ആശ്രയിക്കേണ്ടി വന്നതിനാൽ കർഷകർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിച്ചു.

    ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

    1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങളിലേക്ക് വ്യാപാര ബന്ധത്തിനായി സ്ഥാപിതമായി.
    2. ഈസ്റ്റ് ഇന്ത്യാ കമ്പനി പിൽക്കാലത്ത് ഇന്ത്യ ഭരിക്കുകയും ഇവിടെ കോളനി സ്ഥാപിക്കുകയും ചെയ്തു.
    3. കമ്പനിയുടെ ആദ്യകാല ലക്ഷ്യങ്ങൾ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുക എന്നതായിരുന്നു.
    4. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് ഏഷ്യയിലെ വ്യാപാരം നിയന്ത്രിക്കാൻ വേണ്ടിയായിരുന്നില്ല.

      വെല്ലൂർ കലാപം 1806-ൽ നടന്നത് താഴെ പറയുന്ന ഏത് കാരണത്താലാണ്?

      1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യൻ സൈനികരുടെ വേഷവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾ.
      2. ഇന്ത്യൻ സൈനികരുടെ അവകാശങ്ങൾ നിഷേധിച്ചത്.
      3. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ത്യൻ സൈനികരുടെ പ്രതിഷേധം.

        ബ്രിട്ടീഷ് സാമ്പത്തിക നയങ്ങൾ കൈത്തൊഴിലാളികളെ എങ്ങനെയാണ് ബാധിച്ചത്?

        1. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത യന്ത്രനിർമ്മിത ഉൽപ്പന്നങ്ങളുമായി മത്സരിക്കേണ്ടി വന്നത് കൈത്തൊഴിലാളികൾക്ക് തിരിച്ചടിയായി.
        2. കൈത്തൊഴിൽ ഉൽപ്പന്നങ്ങളുടെ വിപണി വർദ്ധിച്ചു.
        3. നിരവധി കരകൗശല തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
        4. തങ്ങളുടെ പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കാൻ പലരും നിർബന്ധിതരായി.
          ഇന്ത്യയിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യ യൂറോപ്യൻ കോട്ട ഏത്?