Challenger App

No.1 PSC Learning App

1M+ Downloads
കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യർ ആരാകുന്നു?

Aഡച്ചുകാർ

Bഫ്രഞ്ചുകാർ

Cപോർച്ചുഗീസുകാർ

Dബ്രിട്ടീഷുകാർ

Answer:

C. പോർച്ചുഗീസുകാർ

Read Explanation:

പോർച്ചുഗീസ്

  • പോർച്ചുഗീസുകാരായിരുന്നു കടൽ മാർഗം ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യർ.

  • വാസ്കോഡഗാമയാണ് കടൽ മാർഗം ഇന്ത്യയിലെത്തിയ ആദ്യ പോർച്ചുഗീസുകാരൻ.

  • 1498- ൽ കോഴിക്കോടിന് സമീപമുള്ള കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ എത്തിച്ചേർന്നത്.

  • അദ്ദേഹത്തിന്റെ വരവ് ഇന്ത്യയിലെ യൂറോപ്പ്യൻ ആധിപത്യത്തിന് വഴി തുറന്നു.


Related Questions:

സാന്താൾ കലാപത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. സാന്താളുകൾ ബംഗാൾ പ്രവിശ്യയിലെ രാജ്മഹൽ കുന്നുകളിലേക്ക് കുടിയേറി പാർത്ത ഗോത്രജന വിഭാഗമായിരുന്നു.
  2. ഭൂവുടമകളുടെയും കൊള്ളപ്പലിശക്കാരുടെയും ചൂഷണത്തിനെതിരെയായിരുന്നു ഈ കലാപം.
  3. ബ്രിട്ടീഷ് ഭരണകൂടം സാന്താളുകളുടെ ഭൂമിയുമായി ബന്ധപ്പെട്ട ധാരണകളെ മാനിച്ചു.
  4. സിധോ, കാൻഹു എന്നിവരായിരുന്നു ഈ കലാപത്തിന് നേതൃത്വം നൽകിയത്.
    ഏഷ്യയും യൂറോപ്പും തമ്മിലുള്ള കരമാർഗ്ഗ വ്യാപാര ബന്ധത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ ഏതു വർഷമാണ് തുർക്കികൾ പിടിച്ചടക്കിയത്?

    വെല്ലൂർ കലാപം 1806-ൽ നടന്നത് താഴെ പറയുന്ന ഏത് കാരണത്താലാണ്?

    1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യൻ സൈനികരുടെ വേഷവിധാനത്തിൽ വരുത്തിയ മാറ്റങ്ങൾ.
    2. ഇന്ത്യൻ സൈനികരുടെ അവകാശങ്ങൾ നിഷേധിച്ചത്.
    3. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ ഇന്ത്യൻ സൈനികരുടെ പ്രതിഷേധം.

      'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന കൃതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

      1. 'ഹോർത്തൂസ് മലബാറിക്കൂസ്' കേരളത്തിലെ 742 ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
      2. ഈ ഗ്രന്ഥത്തിൻ്റെ രചനയ്ക്ക് നേതൃത്വം നൽകിയത് ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് വാൻറീഡ് ആണ്.
      3. മലയാള അക്ഷരങ്ങൾ അച്ചടിയിൽ പതിഞ്ഞ ആദ്യത്തെ പുസ്തകം 'ഹോർത്തൂസ് മലബാറിക്കൂസ്' ആണ്.
      4. ഇട്ടി അച്യുതൻ്റെ സഹായമില്ലാതെയാണ് ഹെൻട്രിക് വാൻറീഡ് ഈ ഗ്രന്ഥം പൂർത്തിയാക്കിയത്.

        സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

        1. ഈ വ്യവസ്ഥ നടപ്പിലാക്കിയത് വെല്ലസ്ലി പ്രഭുവാണ്.
        2. സഖ്യത്തിലുള്ള രാജാവ് ബ്രിട്ടീഷ് സൈന്യത്തിനുള്ള ചെലവ് വഹിക്കണം.
        3. സഖ്യരാജാവിന് മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി സഖ്യത്തിൽ ഏർപ്പെടാൻ അനുമതിയുണ്ടായിരുന്നു.
        4. സഖ്യരാജാവ് തന്റെ രാജ്യത്ത് ഒരു ബ്രിട്ടീഷ് റെസിഡന്റിനെ താമസിപ്പിക്കണം.