Challenger App

No.1 PSC Learning App

1M+ Downloads

ഫറാസ്സി കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ ?

  1. വാസുദേവ് ബൽവന്ത് ഫാഡ്കേ
  2. ഹാജി ഷരിയത്തുള്ള
  3. തിൽക്ക മഞ്ജി
  4. ദാദു മിയാൻ

    Aii, iv എന്നിവ

    Bi, ii എന്നിവ

    Cഎല്ലാം

    Di മാത്രം

    Answer:

    A. ii, iv എന്നിവ

    Read Explanation:

    ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപങ്ങൾ

    • ബംഗാളിലെ അടിച്ചമർത്തപ്പെട്ട മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം - ഫറാസ്സി കലാപം

    • ഫറാസ്സി കലാപത്തിന് നേതൃത്വം നൽകിയ പ്രാദേശിക നേതാക്കൾ - ഹാജി ഷരിയത്തുള്ള, ദാദു മിയാൻ

    • റാമോസി കർഷക കലാപത്തിന് നേതൃത്വം കൊടുത്ത വിപ്ലവകാരി - വാസുദേവ് ബൽവന്ത് ഫാഡ്കേ

    • ബ്രിട്ടീഷ് വ്യവസായികളുടെ ചൂഷണത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യകാല തൊഴിൽ സമരങ്ങൾ - ഗ്രേറ്റ് ബോംബെ തുണി മിൽ സമരം, കൊൽക്കത്ത ചണമിൽ സമരം

    • 1780-1785 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചു കലാപം നടത്തിയ വിപ്ലവകാരി - തിൽക്ക മഞ്ജി

    • 1785-ൽ തിൽക്ക മഞ്ജിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ സ്ഥലം - ബഗൽപൂർ

    • 1882-ൽ ആസാമിലെ കാചാർ പ്രദേശത്ത് നടന്ന കലാപം - കാചാ-നാഗാ കലാപം

    • ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായും ഇന്ത്യയിലെ ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരായും നടന്ന സമരം - തേഭാഗ സമരം (1946)


    Related Questions:

    Which one of the following is not correctly matched?

    ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. ബുക്കാനൻ ബംഗാൾ മെഡിക്കൽ സർവീസിൽ ഭിഷഗ്വരനായി സേവനമനുഷ്ടിച്ചിരുന്ന കാലഘട്ടം - 1794 മുതൽ 1815 വരെ
    2. ബംഗാൾ സർക്കാരിന്റെ അഭ്യർത്ഥന കാരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ബുക്കാനൻ സർവേകൾ നടത്തി
    3. രോഗ ബാധിതനായി ബുക്കാനൻ ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയ വർഷം - 1800
      കൊള്ളപ്പലിശക്കാർക്കെതിരെ മഹാരാഷ്ട്രയിലെ കർഷകർ നടത്തിയ കലാപങ്ങൾ അറിയപ്പെടുന്നത് ?

      വെല്ലൂർ ലഹളയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

      1. വെല്ലൂർ ലഹള നടന്ന വർഷം - 1706 ജൂലൈ 10
      2. വേഷപരിഷ്കാരം നടപ്പിലാക്കിയ സൈനിക മേധാവി - ജോൺ ക്രാഡോക്ക്
      3. വെല്ലൂർ ലഹളയെ “ഒന്നാം സ്വാതന്ത്ര്യ സമര (1857) ത്തിന്റെ പൂർവ്വരംഗം” എന്ന് വിശേഷിപ്പിച്ചത് - വി.ഡി. സവർക്കർ
      4. വെല്ലൂർ കലാപകേന്ദ്രം - തെലുങ്കാനയിലെ വെല്ലൂർ

        ടിപ്പുസുൽത്താനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

        1. 1799 മെയ് 14-നാണ് ടിപ്പുസുൽത്താൻ വധിക്കപ്പെട്ടത്.
        2. മൈസൂരിൽ ആണ് ടിപ്പു സുൽത്താൻറെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
        3. ടിപ്പുസുൽത്താൻ ജയന്തി ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം കർണാടകയാണ്.