Challenger App

No.1 PSC Learning App

1M+ Downloads
2022ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ?

Aഏഴാച്ചേരി രാമചന്ദ്രൻ

Bഡോ. ഉണ്ണികൃഷ്ണൻ

Cജോർജ് ഓണക്കൂർ

Dകെ ജി ശങ്കരപ്പിള്ള

Answer:

D. കെ ജി ശങ്കരപ്പിള്ള

Read Explanation:

കടമ്മനിട്ട രാമകൃഷ്ണൻ

  • കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനും.
  • നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനകളാണ് ഇദ്ദേഹത്തിൻറെ സവിശേഷത.
  • 1982ൽ കടമ്മനിട്ടയുടെ കവിതകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ആശാൻ പ്രൈസും ലഭിച്ചു.
  • ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. 
  •  കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

കൃതികൾ

  • കുറത്തി
  • കുഞ്ഞേ മുലപ്പാൽ കുടിക്കരുത്
  • മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
  • വെള്ളിവെളിച്ചം
  • ഗോദോയെ കാത്ത് 
  • സൂര്യശില 
  • കോഴി
  • കാട്ടാളൻ

കടമ്മനിട്ട രാമകൃഷ്ണൻ പുരസ്‌കാരം

  • കടമ്മനിട്ടയുടെ സ്മരണാർഥം 2015ൽ കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം.
  • 55,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
  • പ്രഥമ ജേതാവ് : ഒഎ.ൻ.വി കുറുപ്പ്
  • പ്രഥമ വനിത ജേതാവ് : സുഗതകുമാരി 

Related Questions:

2023 ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നവരിൽ ആർക്കെല്ലാമാണ് ?
കേരള സർക്കാരിൻറെ 2017ലെ നിശാഗന്ധി പുരസ്കാര ജേതാവ് ?
കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020-ലെ പാലാ കെ.എം.മാത്യു പുരസ്കാരം ലഭിച്ചതാർക്ക് ?
ഏഷ്യൻ ഗ്രൂപ്പ് ഓഫ് ലിറ്ററേച്ചർ ഏർപ്പെടുത്തിയ ചെറുകഥയ്ക്കുള്ള 2025ലെ ഏഷ്യൻ പ്രൈസിന് അർഹമായ കൃതി?

ഓടക്കുഴൽ പുരസ്കാരത്തെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ജി.ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് അവാർഡ് നൽകുന്നത്
  2. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് പൊൻകുന്നം വർക്കിയാണ്
  3. സാറാ ജോസഫിനാണ് 2021ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
  4. ഒരു ലക്ഷം രൂപയാണ് പുരസ്കാരത്തുക.