App Logo

No.1 PSC Learning App

1M+ Downloads
2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?

Aയോൻ ഫോസെ

Bഎൽഫ്രീഡ് എലിനെക്

Cഹാൻ കാങ്

Dആനി എർണോക്സ്

Answer:

C. ഹാൻ കാങ്

Read Explanation:

• ദക്ഷിണ കൊറിയയിൽ നിന്നുള്ള എഴുത്തുകാരി • ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യ ജീവിതത്തിൻ്റെ ദുർബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന കാവ്യാത്മക ഗദ്യമാണ് ഹാൻ കാങ്ങിൻ്റെതെന്നാണ് പുരസ്‌കാര സമിതി വിലയിരുത്തിയത് • സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച ദക്ഷിണ കൊറിയയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ഹാൻ കാങ് • സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച ആദ്യത്തെ ഏഷ്യൻ വനിത - ഹാൻ കാങ് • ഹാൻ കാങ്ങിന് മാൻ ബുക്കർ പുരസ്‌കാരം ലഭിച്ചത് - 2016 • പ്രധാന കൃതികൾ - Don't Say Goodbye, White, The Vegetarian, A Boy is Coming, I Put Dinner in the Drawer, Greek Time, Tear Box


Related Questions:

2023 ൽ പ്രഖ്യാപിച്ച 80-ാ മത് ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ' ദി ഫേബിൾമാൻസ് ' സംവിധാനം ചെയ്തത് ആരാണ് ?
സാമ്പത്തിക നോബൽ നേടിയ രണ്ടാമത്തെ വനിത ആര് ?

താഴെ തന്നരിക്കുന്നതിൽ 2022 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കൊക്കെയാണ് ?

  1.  അലൈൻ ആസ്പെക്‌റ്റ് ( ഫ്രാൻസ് )
  2. ജോൺ എഫ്. ക്ലോസർ ( USA )
  3. ആന്റൺ സെയ്‌ലിംഗർ ( ഓസ്‌ട്രിയ )
  4. ജോർജിയോ പാരിസി ( ജർമ്മനി )
    2025 ജൂണിൽ അനിമേഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ആൻസി ക്രിസ്റ്റൽ അവാർഡിന് അർഹനായ മലയാളി?
    ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സിന്റെ' മികച്ച നേച്ചർ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ ബ്ലാക്ക് സാൻഡ് സംവിധാനം ചെയ്തതാര് ?