Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ എഴുതിത്തയ്യാറാക്കിയത്?

Aതോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Bചർച്ചിൽ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Cജെയിംസ് മാഡിസൺ

Dബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ജെയിംസ് മാഡിസൺ

Answer:

A. തോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

Read Explanation:

സ്വാതന്ത്ര്യ പ്രഖ്യാപനം (The Declaration of Independence)

  • സ്വാതന്ത്ര്യത്തിൻ്റെയും, മനുഷ്യാവകാശങ്ങളുടെയും ആദർശങ്ങൾ ഉൾക്കൊള്ളുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായക രേഖകളിൽ ഒന്ന് 

  • 'ലീ റെസ്സലൂഷൻ' എന്നുമിത് അറിയപ്പെടുന്നു. 

  • ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് പൂർണ്ണമായും സ്വതന്ത്രരാകാനുള്ള അമേരിക്കൻ കോളനികളുടെ ആവശ്യം ആദ്യമായി ഉന്നയിച്ചത് സ്വതന്ത്ര പ്രഖ്യാപനത്തിലൂടെയാണ്

  • 1776 ജൂലൈ 4നായിരുന്നു ഈ രേഖയെ രണ്ടാം കോണ്ടിനെൻ്റൽ കോൺഗ്രസ് അംഗീകരിച്ചത് 

  • ബെഞ്ചമിൻ ഫ്രാങ്ക്ലിൻ , തോമസ് ജെഫേഴ്സൺ എന്നിവർ തയ്യാറാക്കിയതയായിരുന്നു ഈ പ്രഖ്യാപനം

  • 'സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ശില്പി' എന്നറിയപ്പെടുന്നത്- തോമസ് ജഫേഴ്സൺ 

  •  'എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിയ്ക്കപ്പെട്ടിരിക്കുന്നു ' എന്നാണ് സ്വാതന്ത്ര്യ പ്രഖ്യാപനം ആരംഭിക്കുന്നത് 


Related Questions:

അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

  1. ബ്രിട്ടനെതിരായുള്ള കോളനിക്കാരുടെ ആക്ഷേപത്തിന് പ്രധാനകാരണം മെർകന്റലിസം എന്ന സാമ്പത്തിക സിദ്ധാന്തം ആയിരുന്നു.
  2. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന് ശേഷം നിലവിൽ വന്ന ഭരണഘടന പ്രകാരം പ്രഖ്യാപനം ചെയ്ത പ്രധാന മനുഷ്യ അവകാശ പ്രഖ്യാപനമാണ് 'മനുഷ്യരെല്ലാം സ്വതന്ത്രരായി ജനിക്കുകയും സ്വതന്ത്രരായ അവകാശങ്ങളിൽ സമന്മാരായി വർത്തിക്കുകയും ചെയ്യുക.' ഏതൊരു രാഷ്ട്രീയ വ്യവസ്ഥയുടെയും ലക്ഷ്യം മനുഷ്യന്റെ പ്രകൃതിദത്തമായ അവകാശങ്ങളുടെ സംരക്ഷണമാണ്.
  3. 1764-ൽ ബ്രിട്ടീഷ് പാർലമെൻ്റ് പഞ്ചസാര ആക്ട് പാസാക്കി. ഈ നിയമം അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയിന്മേൽ ഒരു ചുങ്കം ചുമത്തി.
  4. ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായിരുന്ന ചാൾസ് ടൗൺഷെൻഡ് അമേരിക്കൻ ഇറക്കുമതി ചുങ്ക നിയമം പാസാക്കി.
    അമേരിക്കൻ ഭരണഘടന തയ്യാറാക്കുന്നതിന് ചേർന്ന ഭരണഘടനാ കൺവൻഷന് നേതൃത്വം നൽകിയതാര്?
    അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായത് ഏത്?.
    SEVEN YEARS WAR നു ശേഷം ബ്രിട്ടൺ അവരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വേണ്ടി കോളനികൾക്ക് മേൽ ചുമത്തിയ നികുതി നിയമങ്ങൾ അറിയപ്പെടുന്ന പേര്?
    അമേരിക്കയിൽ ലണ്ടൻ കമ്പനി ആദ്യമായിട്ട് കോളനി സ്ഥാപിച്ചത് എവിടെയാണ് ?