Question:

' അക്കാമ്മ ചെറിയാൻ' എന്ന പുസ്തകം എഴുതിയത് ആരാണ് ?

Aടോണി മാത്യു

Bഎം. നിസാർ

Cആർ. പാർവ്വതീദേവി

Dടി.എച്ച്.പി. ചെന്താരശ്ശേരി

Answer:

C. ആർ. പാർവ്വതീദേവി

Explanation:

അക്കാമ്മ ചെറിയാൻ:

  • അക്കാമ്മ ചെറിയാൻ ജനിച്ചത് : 1909, ഫെബ്രുവരി 14
  • ജന്മസ്ഥലം : കാഞ്ഞിരപ്പള്ളി, കോട്ടയം
  • അച്ഛൻ : തൊമ്മൻ ചെറിയാൻ
  • അമ്മ : അന്നാമ്മ
  • “തിരുവിതാംകൂറിലെ ഝാൻസി റാണി” എന്നറിയപ്പെടുന്ന വനിത
  • അക്കാമ്മ ചെറിയാനെ “തിരുവിതാംകൂറിലെ ഝാൻസി റാണി” എന്ന് വിശേഷിപ്പിച്ചത് : ഗാന്ധിജി
  • അക്കാമ്മ ചെറിയാൻ തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിലേക്ക് (ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വർഷം : 1947
  • അക്കാമ്മ ചെറിയാൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക്) എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ്.
  • അക്കമ്മ ചെറിയാൻ അന്തരിച്ച വർഷം : 1982, മേയ് 5
  • അക്കാമ്മ ചെറിയാന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം : വെള്ളയമ്പലം, തിരുവനന്തപുരം
  • ഇന്ത്യാ ഗവൺമെന്റ് താമ്രപത്ര അവാർഡ് നൽകി അക്കാമ്മ ചെറിയാനെ ആദരിച്ചത് : 1972
  • അക്കാമ്മ ചെറിയാൻറെ നേതൃത്വത്തിൽ സ്ഥാപിതമായ സ്ത്രീകളുടെ സന്നദ്ധ സേവാ സംഘം : ദേശസേവിക സംഘം
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡന്റ്റ് ആയ ആദ്യ വനിത : അക്കാമ്മ ചെറിയാൻ

രാജധാനി മാർച്ച്:

  • തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിന് ഭാഗമായി അക്കാമ്മ ചെറിയാൻ നയിച്ച മാർച്ച് : രാജധാനി മാർച്ച്.
  • രാജധാനി മാർച്ച് നടന്നത് : 1938, ഒക്ടോബർ 23
  • രാജധാനി മാർച്ച്‌ നടന്നത് : തമ്പാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

അക്കാമ്മ ചെറിയാന്റെ കൃതികൾ:

  • അക്കാമ്മ ചെറിയാന്റെ ആത്മകഥ : ജീവിതം ഒരു സമരം
  • അക്കമ്മ ചെറിയാൻറെ പ്രധാനകൃതി : 1114ന്റെ കഥ
  • “അക്കാമ്മ ചെറിയാൻ” എന്ന കൃതി രചിച്ചത് : ആർ പാർവ്വതിദേവി



Related Questions:

Who is the founder of the journal 'Abhinava Keralam'?

"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?

Who is known as Lincoln of Kerala?

ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം?

"Sadhujana Paripalana Yogam' was started by: