Question:

'ഹോർത്തൂസ് മലബാറിക്കസ്' എന്ന ഗ്രന്ഥം രചിച്ചത് ആര് ?

Aറോബർട്ട് ക്ലൈവ്

Bഅഡ്‌മിറൽ സ്റ്റീഫൻ വാൻഡൻ

Cഅഡ്‌മിറൽ വാൻറീഡ്

Dലോർഡ് കോൺവാലിസ്‌

Answer:

C. അഡ്‌മിറൽ വാൻറീഡ്

Explanation:

  • മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം - ഹോർത്തൂസ് മലബാറിക്കൂസ്.
  • മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ ഗ്രന്ഥമാണിത്.
  • പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച്‌ ഗവര്‍ണറായിരുന്നു ഹെന്‍റിക്‌ ആഡ്രിയന്‍ വാന്‍ റീഡ്‌ ടോട്‌ ഡ്രാക്കെന്‍സ്റ്റൈന്‍ ആണ് ഇതിൻ്റെ കർത്താവ്.

  • ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ - ഇട്ടി അച്യുതൻ.
  • ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിൽ ആദ്യം വിവരിക്കുന്ന കേരള സസ്യം 'തെങ്ങ്' ആണ്.
  • 'കേരളാരാമം' എന്നും ഈ പുസ്തകത്തിന് പേര് നൽകപ്പെട്ടിരിക്കുന്നു.

Related Questions:

'മലയാളം' ഏത് ഭാഷാഗോത്രത്തിൽ പെടുന്നു?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.

തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായ സമയത്തെ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?

വർക്കല നഗരത്തിൻ്റെ സ്ഥാപകനായ തിരുവിതാംകൂർ ദളവ ആര് ?

ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?