ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത്?
Answer:
A. സ്വാമി വിവേകാനന്ദൻ
Read Explanation:
ദേശീയ യുവജന ദിനം
- ഇന്ത്യയിൽ എല്ലാ വർഷവും ജനുവരി 12-നാണ് ദേശീയ യുവജനദിനം ആഘോഷിക്കുന്നത്.
- ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ആത്മീയ നേതാക്കളിൽ ഒരാളും ചിന്തകനുമായ സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തെ ഇത് അനുസ്മരിക്കുന്നു.
- 1984-ലാണ് ഇന്ത്യാ ഗവൺമെന്റ് സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമായി പ്രഖ്യാപിച്ചത്
- 1985 മുതൽ ആചരിച്ച് വരുന്നു
- സ്വാമി വിവേകാനന്ദന്റെ സന്ദേശവും ,ആദർശങ്ങളും ഉൾക്കൊള്ളാൻ ഇന്ത്യയിലെ യുവാക്കളെ പ്രചോദിപ്പിക്കുക എന്നതാണ് ലക്ഷ്യം.