Challenger App

No.1 PSC Learning App

1M+ Downloads
' പോംവഴി ' എന്നത് ആരുടെ പുസ്തകമാണ് ?

Aവി. ടി. ഭട്ടതിരിപ്പാട്

Bകുര്യാക്കോസ് ഏലിയാസ് ചാവറ

Cമന്നത്ത് പത്മനാഭൻ

Dകെ. പി. കേശവമേനോൻ

Answer:

A. വി. ടി. ഭട്ടതിരിപ്പാട്

Read Explanation:

വി. ടി. ഭട്ടതിരിപ്പാട്

  • 1896 ൽ പൊന്നാനിതാലൂക്കിൽ മേഴത്തൂർ ഗ്രാമത്തിൽ വെള്ളിത്തിരുത്തി താഴത്തില്ലത്ത് ജനിച്ചു. 
  • 1908 ൽ സ്ഥാപിതമായ നമ്പൂതിരിമാരുടെ സംഘടനയായ 'യോഗക്ഷേമസഭ'യുടെ ഉൽപതിഷ്ണുവിഭാഗത്തിന്റെ നേതാവായി പ്രവർത്തിച്ചു.
  • യോഗക്ഷേമസഭയുടെ ആപ്തവാക്യം "നമ്പൂതിരിയെ മനുഷ്യനാക്കുക" എന്നതായിരുന്നു.
  • യോഗക്ഷേമസഭയുടെ മുഖപത്രം 'മംഗളോദയവും', യോഗക്ഷേമസഭയുടെ മാസിക 'ഉണ്ണിനമ്പൂതിരിയും' ആണ്.
  • ദേശമംഗലത്ത് ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു യോഗക്ഷേമസഭയുടെ പ്രഥമ അധ്യക്ഷൻ.

  • 1919 ൽ വി.ടി.യുടെ നേതൃത്വത്തിൽ 'യുവജനസംഘം' എന്ന സംഘടനയ്ക്ക് രൂപം നൽകി. 
  • കുടുമമുറിക്കൽ, അന്തർജനങ്ങളുടെ വേഷപരിഷ്കരണം, വിധവാവിവാഹം തുടങ്ങിയ സമുദായ പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകി.
  • അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകമാണ് "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്".
  • 1929 ലാണ് ഈ നാടകം പുറത്തിറങ്ങിയത്.

അന്തർജ്ജന സമാജം

  • വി.ടി.ഭട്ടതിരിപ്പാട് 1929 ൽ അന്തർജ്ജന സമാജം രൂപീകരിച്ചു.
  • പാർവ്വതി നെന്മണിമംഗലം ആയിരുന്നു അന്തർജനസമാജത്തിന് നേതൃത്വം നൽകിയത്.

യാചന യാത്ര

  • 1931 ൽ വി.ടി.ഭട്ടതിരിപ്പാട് യാചന യാത്ര നടത്തി.
  • തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ ഏഴുദിവസം കൊണ്ട് നടത്തിയ ഈ കാൽനാട പ്രചാരണയാത്രയുടെ ലക്ഷ്യം ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതായിരുന്നു.

വിധവാവിവാഹവും മിശ്രവിവാഹവും

  • 1934 ൽ നമ്പൂതിരിസമുദായത്തിലെ ആദ്യ വിധവാവിവാഹത്തിന് കാർമികത്വം വഹിച്ചു.
  • വിധവയായി തന്റെ ഭാര്യാസഹോദരികൂടിയായ ഉമാ അന്തർജനത്തെ എം.ആർ.ബി.ക്ക് വിവാഹം ചെയ്തുകൊടുത്തു.
  • മിശ്രവിവാഹം ബോധവൽകരണവുമായി ബന്ധപ്പെട്ട് 1968 ൽ കാഞ്ഞങ്ങാട് (കാസർഗോഡ്) മുതൽ ചെമ്പഴന്തി (തിരുവനന്തപുരം) വരെ സാമൂഹ്യ പരിഷ്കരണ ജാഥ നടത്തിയത് അദ്ദേഹമായിരുന്നു.

  • 'കണ്ണീരും കിനാവും', ദക്ഷിണായനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായുള്ള  ആത്മകഥ രചിച്ചു.
  • രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം.
  • വിദ്യാർത്ഥി എന്ന ദ്വൈവാരികയുടെ എഡിറ്ററായിരുന്നു അദ്ദേഹം. പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു.
  • 1982 ഫെബ്രുവരി 12 -ന് അന്തരിച്ചു.

കൃതികൾ 

  • കരിഞ്ചന്ത
  • രജനീരംഗം
  • പോംവഴി 
  • ചക്രവാളങ്ങൾ
  • കാലത്തിന്റെ സാക്ഷി
  • അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
  • സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു
  • വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും
  • വെടിവട്ടം
  • എന്റെ മണ്ണ് 
  • കണ്ണീരും കിനാവും (ആത്മകഥ)
  • ദക്ഷിണായനം
  • പൊഴിയുന്ന പൂക്കൾ
  • കർമ്മവിപാകം (ആത്മകഥ)

Related Questions:

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഏത് നവോത്ഥാന നായകനെകുറിച്ചാണ് ?

1.ശ്രീ ശങ്കരൻറെ അദ്വൈത സിദ്ധാന്തത്തിൽ ഉറച്ചു വിശ്വസിക്കുകയും, "സത്യം ബ്രഹ്മം ആണെന്നും", ''ബ്രഹ്മവും ജീവനും ഒന്നുതന്നെ''യാണെന്നും ഇദ്ദേഹം പ്രസ്താവിച്ചു.

2.ഇന്നത്തെ തമിഴ്നാട് മേഖലയിൽ നിത്യ സഞ്ചാരിയായിരുന്ന ഇദ്ദേഹം,നാനാജാതി മതസ്ഥരും ആയി ഇടപെടുകയും,കടൽത്തീരത്തും ഗുഹകളിലും പോയിരുന്നു ധ്യാനം നടത്തുകയും പതിവായിരുന്നു.

3.മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ വച്ച് ഇദ്ദേഹത്തിന് ബോധോദയം ഉണ്ടായി.

4.ചട്ടമ്പിസ്വാമികൾ ഇദ്ദേഹത്തെ തൈക്കാട് അയ്യായെ പരിചയപ്പെടുത്തുകയും,തൈക്കാട് അയ്യാ ഇദ്ദേഹത്തെ ഹഠയോഗം അഭ്യസിപ്പിക്കുകയും ചെയ്തു.

'ബാലപ്രബോധിനി' എന്ന പേരിൽ സംസ്കൃത പാഠശാല സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ് ?
Which one of the following books was not written by Brahmananda Swami Sivayogi?

ഇവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1924 ൽ കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ് ആരംഭിച്ച പത്രം ആണ് അൽഅമീൻ.

2.കോഴിക്കോട് നിന്നുമാണ് അൽഅമീൻ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.

ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു പേട്ടയിൽ രാമൻപിള്ള ആശാൻ ആയിരുന്നു.

2.രാമൻപിള്ള ആശാൻൻ്റെ ഗുരുകുലത്തിലെ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായയും  കുഞ്ഞൻപിള്ള എന്ന ബാല്യകാലനാമം ഉണ്ടായിരുന്ന ചട്ടമ്പിസ്വാമിയെ മോണിറ്റർ ആയി നിയോഗിച്ചു.

3.അങ്ങനെയാണ് 'ചട്ടമ്പി' എന്ന വിശേഷണം സ്വാമികൾക്ക് ലഭിച്ചത്