Challenger App

No.1 PSC Learning App

1M+ Downloads
സിന്തറ്റിക് സ്ട്രക്ചർ ആരുടെ പുസ്തകമാണ് ?

Aബ്രൂണർ

Bനോംചോംസ്കി

Cവൈഗോട്സ്കി

Dസ്കിന്നർ

Answer:

B. നോംചോംസ്കി

Read Explanation:

നോം ചോംസ്കി 

  • ഭാഷ നിർമ്മിക്കപ്പെടുകയാണ് 
  • ഭാഷയുടെ പ്രാഗ്രൂപം നമ്മുടെ മസ്തിഷ്കത്തിലുണ്ട് 

വാദങ്ങൾ 

  • ആധുനിക ഭാഷാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്, നോം ചോംസ്കി (Noam Chomsky) ആണ്.
  • ഭാഷയുടെ പ്രാഗ് രൂപം, മനുഷ്യ മസ്തിഷ്കത്തിലുണ്ടെന്നും, അത് ഉപയോഗിച്ച് ഭാഷ നിർമിച്ചെടുക്കാനും, അറിവ് ആർജ്ജിക്കാനുമാണ്, കുട്ടിയെ പ്രാപ്തനാക്കേണ്ടത്, എന്നുമാണ് നോം ചോംസ്കി അഭിപ്രായപ്പെടുന്നത്.
  • അനുകരണത്തിലൂടെ അനന്തമായി വാക്കുകൾ സൃഷ്ടിക്കുക സാധ്യമല്ല 
  • മൃഗത്തിന് സാമൂഹിക ഇടപെടലുകൾ വഴി ഭാഷ നിർമ്മിക്കാൻ കഴിയുകയില്ല 
  • കാല നിർണ്ണയത്തിൽ ആരും അഭ്യസിപ്പിച്ചില്ലെങ്കിൽ പോലും കുട്ടി തെറ്റ് വരുത്തുകയില്ല 
  • പരിചയപ്പെടുന്ന ഭാഷ പരിമിതവും അപൂർണ്ണവും ക്രമരഹിതവും ആയിരിക്കും 
  • മസ്തിഷ്‌കം ഏറ്റവും കൂടുതൽ വളരുന്നത് 2 മുതൽ 12 വയസ്സ് വരെ. ഭാഷാപഠനം തീവ്രമായി നടക്കുന്നതും ഇക്കാലത്തു തന്നെ 
  • സാർവത്രിക വ്യാകരണം (Universal Grammar)
  • ഭാഷയുടെ വികാസത്തിനായി, മനുഷ്യ മസ്തിഷ്കത്തിൽ, ഭാഷ സ്വായത്തമാക്കുന്നതിനുള്ള, ഭാഷാ ആഗിരണ സംവിധാനം (Language Acquisition Device - LAD) ഉണ്ടെന്ന് നോം ചോംസ്കി അഭിപ്രായപ്പെടുന്നു.
  • മനുഷ്യൻ ജനിക്കുന്നത് ഭാഷാ പഠന സംവിധാനത്തോടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
  • ചേഷ്ടാവാദത്തെ വിമർശിക്കുകയും, മൃഗങ്ങളുടെ ചേഷ്ടാ വ്യതിയാനങ്ങളുമായി ഭാഷാ പഠനത്ത തുലനം ചെയ്യുന്നത് ശരിയല്ലെന്നും, അതിനെക്കാൾ ഉൽകൃഷ്ടമായ ഒന്നാണ് മനുഷ്യന്റെ ഭാഷാ പഠനമെന്നും, നോം ചോംസ്കി സമർഥിക്കുന്നു.
  • രചനാന്തരണ പ്രജനന വ്യാകരണം (Transformational Generative Grammar) എന്നത് അദ്ദേഹത്തിന്റെ ആശയമാണ്.
  • വൈകാരിക സമഗ്ര ചിത്രം (Emotional gestalt) മനസിൽ നിർമിച്ചെടുക്കാനാണ് കുട്ടികളെ പ്രാപ്തരാക്കേണ്ടത്.
  • വാക്കുകളോ, വാക്യങ്ങളോ അല്ല, നിർമിക്കപ്പെടുന്ന ആശയങ്ങളാണ് മനസിൽ തങ്ങേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

നോം ചോംസ്കിയുടെ പ്രധാന കൃതികൾ:

  1. ലാംഗ്വേജ് ആന്റ് മൈന്റ്
  2. റിഫ്ളക്ഷൻസ് ഓൺ ലാംഗ്വേജ്
  3. കറന്റ് ഇഷ്യൂസ് ഇൻ ലിംഗ്വിസ്റ്റിക് തിയറി
  4. സിന്റാക്ടിക് സ്ട്രക്ചേഴ്സ്

 


Related Questions:

Who among them develop Triarchic theory of intelligence
ഭാഷയിൽ ശരിയാംവണ്ണം കാര്യങ്ങൾ അവതരിപ്പിക്കാനും മുൻപ് പറഞ്ഞുകേട്ട കഥകൾ അതേപോലെ പറഞ്ഞു ഫലിപ്പിക്കാനും ഒഴുക്കോടെ സംസാരിക്കാനും ഉള്ള കഴിവില്ലായ്മയാണ് ?
Which of the following is called method of observation?

Working memory associated with which of the following

  1. Long term memory
  2. Short term memory
  3. Associative memory
  4. rote memory
    താഴെപ്പറയുന്നവയിൽ പഠന വക്രങ്ങളുടെ ഉപയോഗ പരിധിയിൽ പെടാത്തത് ഏത് ?