App Logo

No.1 PSC Learning App

1M+ Downloads

"സോഷ്യൽ കോൺട്രാക്ട് " എന്ന ഗ്രന്ഥം ആരുടേതാണ് ?

Aനെപ്പോളിയൻ

Bറൂസ്സോ

Cവോൾട്ടയർ

Dലൂയി പതിനാറാമൻ

Answer:

B. റൂസ്സോ

Read Explanation:

ജീൻ ജാക്വസ് റൂസ്സോ (Jean Jacques Rousseau) (1712-1778)

  • വിദ്യാഭ്യാസ വീക്ഷണങ്ങളും, വിദ്യാഭ്യാസത്തിന്റെ പരിമിതികളെയും ദോഷങ്ങളെയും അവതരിപ്പി ക്കുന്ന റൂസ്സോയുടെ കൃതി - എമിലി (1769)

 

  • റൂസ്സോയുടെ അഭിപ്രായത്തിൽ ശിശുവിന്റെ ആദ്യത്തെ അദ്ധ്യാപകർ - അമ്മയും പ്രകൃതിയും 

 

  • കുഞ്ഞുങ്ങളെ സംസാരിക്കാൻ ശീലിപ്പിക്കേണ്ട ഭാഷ - മാതൃഭാഷ
  • റൂസ്സോയുടെ അഭിപ്രായത്തിൽ മനുഷ്യന്റെ വികസനത്തെ നാലു ഘട്ടങ്ങളായി വിഭജിക്കുന്നു :-
    1. ശൈശവം - ജനനം മുതൽ 5 വയസ്സുവരെ
    2. ബാല്യം - 5 മുതൽ 12 വയസ്സു വരെ
    3. കൗമാരം - 12 മുതൽ 15 വയസ്സു വരെ
    4. യൗവ്വനം - 15 മുതൽ 25 വയസ്സു വരെ

 

  • റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾക്ക് ചരിത്രം, ഭാഷ എന്നീ വിഷയങ്ങൾ ആവശ്യമില്ലാത്ത കാലഘട്ടം - ബാല്യകാലഘട്ടം

 

  • പ്രകൃതി ശാസ്ത്രങ്ങളിലുള്ള പരിശീലനവും തൊഴിൽ പരിശീലനവും നൽകാൻ അനുയോജ്യമായ സമയമായി റൂസ്സോ അഭിപ്രായപ്പെടുന്ന കാലഘട്ടം - കൗമാരം

 

  • റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾക്ക് അധ്യാപകനെ ആവശ്യമാവുന്ന കാലഘട്ടം - കൗമാരം 

Related Questions:

1911 ൽ മഞ്ചു രാജവംശത്തിനെതിരെ വിപ്ലവം നടന്നത് ആരുടെ നേതൃത്വത്തിലാണ് ?

ചൈന ജനകീയ റിപ്പബ്ലിക് ആയ വർഷം ഏതാണ് ?

'മനുഷ്യന് ചില മൗലികാവകാശങ്ങൾ ഉണ്ട് അത് ഹനിക്കാൻ ഒരു ഗവൺമെൻറ്റിനും അവകാശമില്ല' ഇത് ആരുടെ വാക്കുകൾ ?

അമേരിക്കൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

1) ഭരണപങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് ജനങ്ങൾ ' പ്രാധിനിത്യമില്ലാതെ നികുതിയില്ല ' എന്ന മുദ്രാവാക്യം മുഴക്കി

2) പതിനെട്ടാം നൂറ്റാണ്ടോടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ 13 കോളനികൾ സ്ഥാപിച്ചു 

3) ഇംഗ്ലണ്ടിൻ്റെ സഹായത്തോടെ കച്ചവടക്കാർ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയമാണ് - മെർക്കന്റലിസം 


വാട്ടർലൂ യുദ്ധം നടന്ന വർഷം ?