App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക വികാസ സങ്കൽപം എന്നത് ആരുടെ ആശയമാണ്?

Aഎൽ എൻ ലന്ത

Bവൈഗോട്സ്കി

Cആൽബർട്ട് ബന്ധുര

Dഇവരാരുമല്ല

Answer:

C. ആൽബർട്ട് ബന്ധുര

Read Explanation:

ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക പഠന സിദ്ധാന്തം (Albert Bandura's Social learning theory)

  • ബന്ദൂര പിന്നീട് ഈ സിദ്ധാന്തത്തിന്റെ പേര് സാമൂഹികജ്ഞാന സിദ്ധാന്തം എന്നാക്കി മാറ്റി.
  • ഈ സിദ്ധാന്തം വഴി മനുഷ്യർ പരസ്പരം കാര്യങ്ങൾ എങ്ങനെ പഠിക്കുന്നു എന്നത് കണ്ടെത്താൻ ശ്രമിക്കുന്നു.
  • നേരിട്ടുള്ള അനുഭവം വഴിയുള്ള പഠനത്തെക്കുറിച്ചാണ് ഈ സിദ്ധാന്തം നിരീക്ഷിക്കുന്നത്.
  • ഒരു മനുഷ്യന്റെ വ്യക്തിത്വം അവന്റെ പെരുമാറ്റവും ചിന്തയും പരിസ്ഥിതിയും ചേർന്നാണ് രൂപപ്പെടുത്തുന്നത് എന്നാണ് ബന്ദൂര വിശ്വസിച്ചിരുന്നത്.
  • ജനിതകമായ പ്രവർത്തനത്തെക്കാൾ പരിസ്ഥിതിയാണ് ഒരാളുടെ പെരുമാറ്റം രൂപപ്പെടുന്നതിൽ സഹായിക്കുന്നത് എന്ന് അദ്ദേഹം വിശ്വസിച്ചു.
ബോബോ പാവ പരീക്ഷണം
  • മാതൃകാനുകരണം, പഠിതാക്കളുടെ സമ്പൂർണ്ണ വ്യവഹാരം വാർത്തെടുക്കുന്നതിനുള്ള കാര്യക്ഷമമായ തന്ത്രമാണ്.
  • അനുകരിക്കാൻ പറ്റിയ ഉദാത്തമാതൃകകൾ തെരഞ്ഞെടുക്കാൻ പഠിതാക്കളെ സഹായിക്കലാവണം വിദ്യാഭ്യാസത്തിന്റെ ധർമ്മം.
  • ദൃശ്യമാധ്യമങ്ങളുടെയും മുതിർന്നവരുടെയും മാതാപിതാക്കളുടെയും പെരുമാറ്റരീതികളെയും കുട്ടികൾ അനുകരിക്കുകയോ അവലംബിക്കുകയോ ചെയ്യുമെന്ന് തെളിയിച്ചു.
  • ക്രൂരതയും അക്രമവാസനയും സമൂഹമനസ്സിലേക്ക് കടന്നു വരുന്നതിന് ദൃശ്യമാധ്യമങ്ങൾ കാരണമാകുന്നു.

Related Questions:

Which law explains the role of practice in learning
ക്ലാസ് മുറികളിൽ നടത്തുന്ന പ്രവർത്തനങ്ങൾ വഴി മാത്രമല്ല ,സാമൂഹികരണം, ദൃശ്യവൽക്കരണം, അനുകരണം എന്നിവ വഴികൂടിയാണ് പഠനം നടക്കുന്നത് എന്ന് സിദ്ധാന്തിക്കുന്ന 'സിറ്റുവേറ്റഡ് ലേണിങ്' തിയറിയുടെ ഉപജ്ഞാതാവ് ആര്?
തൊണ്ടയ്ക്കിന്റെ പഠന നിയമങ്ങൾ അറിയപ്പെട്ടത് ?
What is the primary goal during the "Generativity vs. Stagnation" stage?
What is the first step in Gagné’s hierarchy of learning?