App Logo

No.1 PSC Learning App

1M+ Downloads
ഫല നിയമം (law of effect) ആരുടേതാണ് ?

Aപിയാഷെ

Bസ്കിന്നർ

Cതോൺഡൈക്

Dപാവ്ലോവ്

Answer:

C. തോൺഡൈക്

Read Explanation:

തോൺണ്ടെെക്ക്

  • തോൺണ്ടെെക്ക് ശ്രമ പരാജയ പഠന സിദ്ധാന്തത്തിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് പഠന നിയമങ്ങൾ ആവിഷ്കരിച്ചു. 
  • തോൺണ്ടെെക്കിൻ്റെ  പഠന നിയമങ്ങൾ പഠന നിയമത്രയം എന്നറിയപ്പെടുന്നു. 
  • പലതവണ ശ്രമ പരാജയങ്ങൾ നടക്കുമ്പോൾ ശരിയായ പഠനം നടക്കുന്നു എന്ന് തോൺണ്ടെെക്ക് വാദിച്ചു.  
  • ശ്രമ പരാജയ പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങൾ (Trilogy of learning)
  1. സന്നദ്ധത നിയമം (Law of Rediness)
  2. ഫല നിയമം / പരിണാമ നിയമം (Law of Effect)
  3. അഭ്യാസ നിയമം / ആവർത്തന നിയമം (Law of Exercise)

ഫല നിയമം (law of effect) 

"ഒരു പ്രത്യേക സാഹചര്യത്തിൽ തൃപ്തികരമായ ഫലം ഉളവാക്കുന്ന പ്രതികരണങ്ങൾ ആ സാഹചര്യത്തിൽ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അസ്വസ്ഥതയുണ്ടാക്കുന്ന പ്രതികരണങ്ങൾ ആ സാഹചര്യത്തിൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറവാണ്" ഇതാണ് തോൺഡൈക്ൻ്റെ ഫല നിയമം. 


Related Questions:

ഒരു കുട്ടി പൂച്ചയെ ഭയക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ സ്വീകരിക്കാവുന്ന ഉചിതമായ മാർഗം .
മറ്റുള്ളവരുടെ വ്യവഹാരം നിരീക്ഷിക്കുന്ന പ്രവർത്തനത്തെ________ എന്നു വിളിക്കുന്നു
അഭിപ്രേരണ ക്രമം ആരുടെ സംഭാവനയാണ് ?
ടോപ്പോളജിക്കല്‍ സൈക്കോളജി ആരുമായി ബന്ധപ്പെട്ടതാണ് ?
How does the classroom process of a teacher who consider the individual differences of students look like?