App Logo

No.1 PSC Learning App

1M+ Downloads
' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?

Aകുമാരനാശാൻ

Bഉള്ളൂർ

Cവള്ളത്തോൾ

Dഅംശി നാരായണ പിള്ള

Answer:

D. അംശി നാരായണ പിള്ള

Read Explanation:

കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്. സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ,സഹന സമര സമയമായി, കരളുറച്ചു കൈകൾ കോർത്ത്‌, കാൽ നടയ്ക്കു പോക നാം ." എഴുതിയത് അംശി നാരായണ പിള്ളയാണ്.


Related Questions:

"കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം" എന്നത് ചങ്ങമ്പുഴയുടെ ഏത് കൃതിയിലെ വരികളാണ് ?
"ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായ് വരും" എന്നത് ആരുടെ വരികളാണ് ?
'വെള്ള ഖാദിജുബ്ബ മാറ്റി മഞ്ഞ വേഷ്ടി പുതച്ച തുലാമാസപ്പകൽ - കുത്തി നിറച്ച സഞ്ചി പോലെ ഒക്കിൽ കിടക്കുന്ന മേഘം' - ഏതു കൃതിയിലേതാണീ വാക്യം?
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻഭാഷ താൻ ആരുടെ വരികൾ?
വരിക വരിക സഹജരെ, വലിയ സഹന സമരമായ് - ഈ വരികൾ ആരുടേതാണ് ?