App Logo

No.1 PSC Learning App

1M+ Downloads
ആരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ടാണ് 1932 ഒക്ടോബർ 2-ന് കെ. കേളപ്പൻ ഗുരുവായൂർ സത്യാഗ്രഹം അവസാനിപ്പിച്ചത് ?

Aമന്നത്ത് പത്മനാഭൻ

BA. K. ഗോപാലൻ

Cഗാന്ധിജി

DT. K. മാധവൻ

Answer:

C. ഗാന്ധിജി

Read Explanation:

ഗുരുവായൂർ സത്യാഗ്രഹം

  • എല്ലാ ഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭിക്കുന്നതിനായി 1931 നവംബർ ഒന്നിന് കെ പി സി സി യുടെ നേതൃത്വത്തിൽ നടന്ന സമരമാണ് ഗുരുവായൂർ സത്യാഗ്രഹം

  • ക്ഷേത്രപ്രവേശനത്തിനും അയിത്തത്തിനും എതിരായി നടന്ന സമരം : ഗുരുവായൂർ സത്യാഗ്രഹം

  • ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് : 1931 നവംബർ ഒന്നിന് 

  • ഗുരുവായൂർ സത്യാഗ്രഹം അവസാനിച്ചത് : 1932 ഒക്ടോബർ രണ്ടിന്

  • ഗുരുവായൂർ സത്യാഗ്രഹ സമയത്ത് ഗുരുവായൂർ നിലനിന്നിരുന്നത്  പൊന്നാനി താലൂക്കിൽ ആയിരുന്നു

  • ആ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിന്റെ  ക്ഷേത്ര ട്രസ്റ്റി  സാമൂതിരി ആയിരുന്നു. 

പ്രധാന നേതാക്കൾ

  • ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ പ്രധാന നേതാവ്  കെ കേളപ്പനായിരുന്നു

  • ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റി സെക്രട്ടറി : കെ കേളപ്പൻ

  • ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റി പ്രസിഡന്റ് : മന്നത്ത് പത്മനാഭൻ

  • ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വോളണ്ടിയർ ക്യാപ്റ്റൻ : എ കെ ഗോപാലൻ

  • ഗുരുവായൂർ ക്ഷേത്രം മണിയടിച്ച ആദ്യത്തെ അബ്രാഹ്മണനാണ്  പി കൃഷ്ണപിള്ള

  • എ കെ ജിയുടെ അറസ്റ്റിനെ തുടർന്ന് ഗുരുവായൂർ സത്യാഗ്രഹത്തിന് വോളണ്ടിയർ ക്യാപ്റ്റൻ : പി എം കമലാവതി

  • ഗാന്ധിജിയുടെഅഭ്യർത്ഥന മാനിച്ച് കൊണ്ടാണ് 1932 ഒക്ടോബർ 2-ന് കെ. കേളപ്പൻ സത്യാഗ്രഹം അവസാനിപ്പിച്ചത്

ജനഹിത പരിശോധന:

  • ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഫലമായി ക്ഷേത്ര പ്രവേശനത്തെ ആരെങ്കിലും അനുകൂലിക്കുന്നുണ്ടോ എന്നറിയാൻ പൊന്നാനി താലൂക്കിൽ ഉയർന്ന ജാതിയിലെ ഹിന്ദുക്കൾക്കിടയിൽ ഒരു ഹിത പരിശോധന നടത്തി

  • കെ മാധവൻ നായരുടേയും, യു ഗോപാലമേനോനിൻ്റെയും സഹായത്തോടുകൂടി രാജഗോപാലാചാരി ആയിരുന്നു ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. 

  • ഈ ഒരു സർവ്വേ പ്രകാരം 77 ശതമാനം ആളുകളും ക്ഷേത്രപ്രവേശനത്തിന് അനുകൂലിക്കുന്നവർ ആയിരുന്നു.

  • സ്ത്രീകളായിരുന്നു ക്ഷേത്ര പ്രവേശനത്തെ കൂടുതലായും അനുകൂലിച്ചത്. 


Related Questions:

ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ച വർഷം :

ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്

  1. മലബാറിനെക്കുറിച്ചുള്ള ആദ്യത്തെ കൊളോണിയൽ റിപ്പോർട്ട് ആയിരുന്നു.
  2. മാപ്പിള മുസ്ലീങ്ങൾക്കിടയിലെ കാർഷിക അശാന്തിയുടെ കാരണങ്ങൾ വിശദീകരിച്ചു.
  3. 1792 - 93 ൽ കൊണ്ടുവന്നത്
കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. "കയ്യൂർ' ഏതു ജില്ലയിലാണ്?
ചാന്നാർ കലാപത്തിൻ്റെ ലക്ഷ്യം എന്തായിരുന്നു ?
Colachel is located at?