App Logo

No.1 PSC Learning App

1M+ Downloads
ജനങ്ങൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലുകളുടെയും തൊഴിൽ മേഖലകളുടെയും സ്ഥിതി മനസ്സിലാക്കാൻ സഹായിക്കുന്നത് ആരുടെ കണക്കുകളാണ് ?

ACSI

BSOI

CCSO

Dഇതൊന്നുമല്ല

Answer:

C. CSO

Read Explanation:

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO)

  • ഇന്ത്യയിലെ സ്ഥിതി വിവരകണക്കുകളുടെ സംയോജനവും വിശകലനവും നടത്തുന്നു.
  • സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ ഒരു സർക്കാർ ഏജൻസിയാണ്.
  • കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ ഭാഗമായി 1951 മെയ് 2 ന് കാബിനറ്റ് സെക്രട്ടേറിയറ്റിലാണ് സിഎസ്ഒ സ്ഥാപിതമായത്.
  • സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നായിരുന്നു ആദ്യം ഇത് അറിയപ്പെട്ടത്.
  • 1954-ൽ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ എന്നറിയപ്പെട്ടു
  • നിലവിൽ മൂന്നാം തവണയും പുനർനാമകരണം ചെയ്യപ്പെട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് എന്ന് വിളിക്കുന്നു
  • ഡൽഹിയിലാണ് CSO സ്ഥിതി ചെയ്യുന്നത്.
  • 5 അഡീഷണൽ ഡയറക്ടർ ജനറലുകളുടെ സഹായത്തോടെ ഒരു ഡയറക്ടർ ജനറലാണ് ഈ സ്ഥാപനത്തിന് നേതൃത്വം നൽകുന്നത്.
  • CSO ധവളപത്രം ഔദ്യോഗികമായി പ്രസിദ്ധീകരണം തുടങ്ങിയ വർഷം : 1956

CSOയുടെ മുഖ്യ പ്രവർത്തനങ്ങൾ :

  • എല്ലാ മേഖലകളുടെയും സ്ഥിതി വിവരകണക്കുകൾ ശേഖരിച്ച് ആസൂത്രണ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്നു.
  • സ്ഥിതി വിവരകണക്കുകൾ ഉപയോഗിച്ച് ദേശീയ വരുമാനം കണ്ടെത്തുന്നു.
  • വ്യവസായങ്ങളുടെ വാർഷിക സർവേ നടത്തുന്നു.
  • സാമ്പത്തിക സെൻസസുകളുടെയും അതിന്റെ തുടർ സർവേകളുടെയും നടത്തിപ്പ്.
  • വ്യാവസായിക ഉൽപ്പാദന സൂചിക തയ്യാറാക്കുന്നു.
  • മാനവ വികസന സ്ഥിതിവിവരക്കണക്കുകൾ (Human Development Statistics) സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു.
  • ജെൻഡർ സ്റ്റാറ്റിസ്റ്റിക്സ് (Gender Statistics) സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു
  • വ്യാപാരം, ഊർജ്ജം, നിർമ്മാണം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട സമാഹരിക്കുകയും, പ്രസിദ്ധീകരിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുന്നു സ്ഥിതിവിവരക്കണക്കുകൾ 

 


Related Questions:

മൊത്ത ദേശീയ ഉൽപ്പന്നത്തിൽ നിന്ന് തേയ്മാന ചിലവ് കുറയ്ക്കുമ്പോൾ ലഭ്യമാകുന്നത്?
അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ ഏത് മേഖലയിലാണ് ?
ദേശീയ വരുമാനത്തിന്റെ വിവിധ മേഖലകളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്നും ഏത് മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നതെന്നും വിലയിരുത്താൻ സഹായകമായത് ?
ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ് ?
ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം പണത്തിൽ കണക്കാക്കുമ്പോൾ ലഭിക്കുന്നത് ?