Challenger App

No.1 PSC Learning App

1M+ Downloads
ബ്രയോഫൈറ്റുകളെ സസ്യലോകത്തിലെ ഉഭയജീവികൾ എന്നു വിളിക്കുവാനുള്ള കാരണം :

Aവെള്ളത്തിലും കരയിലും കാണപ്പെടുന്നതുകൊണ്ട്

Bഈർപ്പമുള്ള സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്നതുകൊണ്ട്

Cലൈംഗിക ജീവിതചക്രം പൂർത്തിയാക്കുവാൻ ജലം ആവശ്യമായിട്ടുള്ളതിനാൽ

Dകരയിൽ ജീവിക്കുവാൻ ആദ്യമായി അനുകൂലനങ്ങൾ രൂപപ്പെട്ടതിനാൽ

Answer:

C. ലൈംഗിക ജീവിതചക്രം പൂർത്തിയാക്കുവാൻ ജലം ആവശ്യമായിട്ടുള്ളതിനാൽ

Read Explanation:

  • കരയിലെ സസ്യങ്ങളിൽ പരിണാമപരമായി ആദ്യമുണ്ടായ വിഭാഗമാണ് ബ്രയോഫൈറ്റുകൾ.

  • ഇവയ്ക്ക് കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിവുണ്ട്. ഇവയുടെ പുരുഷ ഗമീറ്റുകൾ (ആന്തറോസോയ്ഡുകൾ) ഫ്ലെജെല്ലം (flagellum) ഉള്ളവയാണ്. ഈ ഗമീറ്റുകൾക്ക് അണ്ഡത്തിലേക്ക് നീന്തിയെത്താൻ ജലം അത്യാവശ്യമാണ്.

  • അതുകൊണ്ടാണ് ബ്രയോഫൈറ്റുകൾക്ക് പ്രത്യുത്പാദനത്തിന് ജലം കൂടിയേ തീരൂ. ഈ സവിശേഷതയാണ് അവയെ സസ്യലോകത്തിലെ ഉഭയജീവികൾ എന്ന് വിളിക്കാൻ കാരണം.

  • ഉഭയജീവികളായ തവളകൾക്ക് പ്രത്യുത്പാദനത്തിന് ജലം ആവശ്യമായതുപോലെ ബ്രയോഫൈറ്റുകൾക്കും അത്യാവശ്യമാണ്.


Related Questions:

വസൂരി വാക്സിൻ കണ്ടെത്തിയത്?
പ്ലാസ്മാ സ്തരത്തിന്റെ ഫ്ലൂയിഡ് മൊസേക്ക് മോഡൽ നിർദ്ദേശിച്ചവർ ;
Which among the following is not an Echinoderm ?
ഇൻട്രാനാസൽ കോവിഡ് വാക്സിൻ സ്വീകർത്താക്കൾ മ്യൂക്കോസൽ ആന്റിബോഡിയുടെ അളവ് വർദ്ധിപ്പിച്ചതായി കാണിച്ചു.
ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം?