Challenger App

No.1 PSC Learning App

1M+ Downloads
വേനൽക്കാലത്ത് മൂത്രത്തിന് അൽപ്പം കൂടുതൽ മഞ്ഞനിറം ഉണ്ടാവാൻ കാരണം എന്താണ് ?

Aവേനൽക്കാലത്ത് ത്വക്കിലൂടെ കൂടുതൽ ജലാംശം നഷ്ടപ്പെടുന്നു

Bമൂത്രത്തിൽ ജലാംശത്തിന്റെ അളവ് കുറയുന്നു

Cമൂത്രത്തിൽ ലവണാംശം കൂടുതലാവുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വേനൽക്കാലത്ത് ത്വക്കിലൂടെ കൂടുതൽ ജലാംശം പുറത്തു പോവുന്നു. അപ്പോൾ മൂത്രത്തിൽ ജലാംശത്തിന്റെ അളവ് കുറവും ലവണാംശം കൂടുതലും ആയിരിക്കും. അപ്പോൾ മൂത്രത്തിന് അൽപ്പം കൂടുതൽ മഞ്ഞനിറം ഉണ്ടാവാം.


Related Questions:

ആഗിരണം ചെയ്യപ്പെട്ട ആഹാരഘടങ്ങൾ ശരീരത്തിന്റെ ഭാഗമാകുന്ന പ്രക്രിയ :
മനുഷ്യന് എത്ര ഉളിപ്പല്ലുകൾ ഉണ്ട് ?

ചുവടെ നൽകിയിരിക്കുന്നവയിൽ ആഹാരം ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ് ?

  1. ഉളിപ്പല്ല്
  2. കൊമ്പല്ല്
  3. അഗ്രചവർണകം
  4. ചവർണകം

    ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

    1. പല്ലുകളുടെ ആകൃതി ഇവയുടെ ആഹാര രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നില്ല. 

    2. മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ പാകത്തിലുള്ള കോമ്പല്ലുകൾ ഉണ്ട്.

    3. സസ്യാഹാരികൾക്ക് കടിച്ചുമുറിക്കാനും, ചവച്ചരയ്ക്കാനും സഹായകമായ പല്ലുകളാണുള്ളത്.

    ഉചിതമായ ഉത്തരം ബ്രാകെറ്റിൽ നിന്നും തിരഞ്ഞെടുത്ത്പൂരിപ്പിക്കുക

    1. വൃക്കയിൽ നിന്നും പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.
    2. വൃക്കയിലേക്ക് പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.

    (കൂടിയ, കുറഞ്ഞ, മിതമായ)