Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ കുട്ടികളിൽ നിന്നും ഒരേപോലെയുള്ള കഴിവുകളും നേട്ടങ്ങളും പ്രതീക്ഷിക്കാൻ പറ്റാത്തത് ?

Aഓരോ കുട്ടിയും ഒരു അതുല്യ വ്യക്തിയാണ്

Bചിലർക്ക് ശരാശരിയിൽ താഴ്ന്ന ബുദ്ധിയാണ്

Cകുട്ടികളുടെത് വ്യത്യസ്ത സാമ്പത്തിക ചുറ്റുപാടുകൾ ആണ്

Dഇവയൊന്നുമല്ല

Answer:

A. ഓരോ കുട്ടിയും ഒരു അതുല്യ വ്യക്തിയാണ്

Read Explanation:

കുട്ടിയും അറിവും നിർമ്മാണവും

  • താൻ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരിഹരിക്കുന്നതിനായി നടത്തുന്ന അന്വേഷണത്തിലൂടെ ശേഖരിച്ച വിവരങ്ങൾ അപഗ്രഥിച്ച് എത്തിച്ചേരുന്ന നിഗമനങ്ങളാണ്  അറിവായി രൂപപ്പെടുന്നത്.
  • ആർജിത അറിവിനെ പ്രയോജനപ്പെടുത്തിയാണ് കുട്ടി പുതിയ അറിവുകൾ നിർമ്മിക്കുന്നത്.
  • സ്വന്തം അറിവിന്റെ അടിത്തറയിൽ നിന്നുകൊണ്ട് പ്രശ്നപരിഹാരത്തിന് സഹായകമായ ചിന്ത നടത്തുകയും അത് പങ്കുവെക്കപ്പെടുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി സമൂഹത്തെയും പരിസരത്തെയും പ്രയോജനപ്പെടുത്തുകയും ചെയ്തു കൊണ്ടാണ് അറിവ് നിർമ്മാണം പൂർത്തിയാകുന്നത്.
  • പഠിതാവും ചുറ്റുപാടുകളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് ജ്ഞാനം നിർമ്മിക്കപ്പെടുന്നത്.
  • പഠിതാവിന്റെ മനസ്സ് ഒരു കാര്യത്തിൽ തൽപരമാവണമെങ്കിൽ നിലവിലുള്ള അറിവുകൊണ്ട് പരിഹരിക്കാനാവാത്ത ഒരു പ്രശ്നം ഉയർന്നു വരണം.
  • പഠനത്തിനായുള്ള ആന്തരികമായ ചോദനം അതോടെ ശക്തമാകുന്നു.

Related Questions:

യുക്തിചിന്തനത്തിലെ ഒരു പ്രധാന രീതിയാണ് ആഗമനരീതി . സവിശേഷമായ ഉദാഹരണങ്ങൾ വഴി പൊതുവായ അനുമാനങ്ങളിലേക്ക് ലേക്ക് എത്തിച്ചേരുന്ന ഈ രീതിയുടെ ക്രമമായ ഘട്ടങ്ങൾ ഏവ ?
പ്രകൃതിദത്തമായ അഭിപ്രേരണ എന്നറിയപ്പെടുന്ന അഭിപ്രേരണ ?
ബെഞ്ചമിൻ ബ്ലൂമും കൂട്ടരും വികസിപ്പിച്ചെടുത്ത വൈകാരിക മേഖലയിലെ ആദ്യത്തെ പഠനതലം ഏത് ?
പദങ്ങൾ ശരിയാംവണ്ണം എഴുതുവാനുള്ള വൈകല്യം അറിയപ്പെടുന്നത് ?
സാധാരണ വ്യക്തികളില്‍ നിന്നും വ്യത്യസ്തമായി വായിക്കുന്നതിനുളള കഴിവില്‍ കാണപ്പെടുന്ന ചിരസ്ഥായിയായ പ്രയാസമാണ് ?