Challenger App

No.1 PSC Learning App

1M+ Downloads
സുവർണ്ണകാലം കഴിഞ്ഞുപോയി എന്നു പറയുന്നത് എന്തു കൊണ്ട് ?

ഈ രാമണീയകസങ്കേതരംഗമാ-മാരാമം തന്നിലെപ്പൂക്കളെല്ലാം ഏകവർണ്ണം പൂണ്ടു പണ്ടുല്ലസിച്ചിത-സ്കോകമാ, മാമോദമോടുകൂടി. മല്ലിക, പിച്ചകമിത്യാദ്യഭിമാന-മില്ലായിരുന്നിതതിനൊന്നിനും. കാലത്തു കാറ്റൊരു പുഷ്പത്തെ വീഴ്ത്തുമ്പോൾ മാലുറ്റ മറ്റുള്ള പൂക്കളെല്ലാം ചാഞ്ഞ ശിരസ്സോടെനിന്നു തൂകാറുണ്ടു മഞ്ഞിൻകണങ്ങളിൽ ബാഷ്പബിന്ദു. മാമരച്ഛായയിൽ ജീവിതം പോക്കിയ തൂമലരൊക്കെയും വാസനയാൽ നാലുവശത്തുമെഴുന്ന മരുനിലം പോലും സുരഭിലമാക്കിവന്നു. ഭീമമമധ്യാഹ്നദിനകരരശ്മിയാ- ക്കോമളപ്പൂക്കളെ വാട്ടിയില്ല. അപ്പരിപാവനമായ സമയമാ- ണിപ്പൂവനത്തിൻ സുവർണ്ണകാലം. വർണ്യകുസുമങ്ങളൊക്കെപ്പല പല വർണ്ണങ്ങളായിച്ചമഞ്ഞു പിന്നെ. തന്നുടെ ജാതിയെ ചൊല്ലിയവയെല്ലാ മിന്നിളം കാറ്റത്തു തുള്ളിടുന്നു.

Aപൂക്കൾ പല വർണ്ണങ്ങളായി വേർ പിരിഞ്ഞു

Bസൂര്യരശ്ശികൾ പൂക്കളെ കരിച്ചു- കളഞ്ഞു

Cപ്രകൃതിയിൽ മഞ്ഞുകണങ്ങൾ ഇല്ലാ- തായി

Dപൂക്കൾക്ക് വർണ്ണം നഷ്ടമായി

Answer:

A. പൂക്കൾ പല വർണ്ണങ്ങളായി വേർ പിരിഞ്ഞു

Read Explanation:

കവിതയുടെ ആദ്യഭാഗത്ത് പൂക്കൾക്കെല്ലാം ഒരേ നിറമായിരുന്നെന്നും അവയെല്ലാം ഒരുമയോടെയും സ്നേഹത്തോടെയും ജീവിച്ചിരുന്നുവെന്നും പറയുന്നു. ആ കാലത്തെയാണ് കവി പൂന്തോട്ടത്തിന്റെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, കവിതയുടെ അവസാനഭാഗം ഇങ്ങനെയാണ്:

"വർണ്യകുസുമങ്ങളൊക്കെപ്പല പല വർണ്ണങ്ങളായിച്ചമഞ്ഞു പിന്നെ. തന്നുടെ ജാതിയെ ചൊല്ലിയവയെല്ലാ മിന്നിളം കാറ്റത്തു തുള്ളിടുന്നു."

ഈ വരികളിൽ പൂക്കൾക്ക് പല നിറങ്ങളുണ്ടായപ്പോൾ അവ തമ്മിൽ അഹങ്കാരവും ഭിന്നതയുമുണ്ടായി. ഇത് അവയുടെ ഐക്യത്തെ ഇല്ലാതാക്കി. അതുകൊണ്ടാണ് ആ ഐക്യത്തിൻ്റെയും സ്നേഹത്തിൻ്റെയും കാലം കഴിഞ്ഞുപോയി എന്ന് കവി സൂചിപ്പിക്കുന്നത്.


Related Questions:

തന്നുടെ ജാതിയെ ചൊല്ലിയവയെല്ലാ-മിന്നിളം കാറ്റത്തു തുള്ളിടുന്നു. ഈ വരികളിലെ ആശയത്തിന് ഏറ്റവുംയോജിച്ച പ്രസ്താവന ഏത് ?
അനുവേലമെന്ന പദത്തിന്റെ സന്ദർഭത്തിലെ അർഥം എന്ത് ?
നഗരവൽക്കരണത്തിന്റെ ഭീകരതയെ സൂചിപ്പിക്കുന്ന പ്രതീകം ഏത് ?
നാം വിജയക്കൊടി ഉയർത്തേണ്ടത് എങ്ങനെയാണ് ?.
വാർദ്ധക്യത്തിന്റെ പ്രത്യേകതയായി സൂചിപ്പിച്ചിരിക്കുന്നത് എന്ത് ?