ഏത് പദാര്‍ത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേള്‍ക്കാത്തത് ?
Aജലം
Bമണ്ണ്
Cവായു
Dതാപം
Answer:
C. വായു
Read Explanation:
ഒരു മാധ്യമത്തിലൂടെ ശബ്ദം സഞ്ചരിക്കുന്നത് ആ മാധ്യമത്തിലെ കണികകൾ(ആറ്റങ്ങൾ അല്ലെങ്കിൽ തന്മാത്രകൾ)മുന്നോട്ടും പിന്നോട്ടും ചലിക്കുമ്പോഴാണ്.ഓരോ കണികയും മറ്റൊന്നിനെ ഇടിക്കുകയും അതിന്റെ പഴയ സ്ഥാനത്തേക്കു മടങ്ങിവരികയും ചെയ്യുന്നു.അങ്ങനെ ഊർജ്ജം കൈമാറ്റം ചെയ്യപ്പെടുന്നു.കണികകളുടെ കൂട്ടിയിടിക്കലിൽ ഊർജ്ജം തുടർച്ചയായി നഷ്ടമാവുന്നതിനാൽ ഉദ്ഭവസ്ഥാനത്തു നിന്നും കൂടുതൽ ദൂരേക്ക് പോകുംതോറും ശബ്ദം ക്രമേന ഇല്ലാതാകുന്നു. ശൂന്യാകാശത്ത് ശബ്ദത്തിനു സഞ്ചരിക്കാൻ മാധ്യമമില്ലാത്തത് കൊണ്ട് ശബ്ദം കേൾക്കില്ല.