App Logo

No.1 PSC Learning App

1M+ Downloads
കാശ്‌മീർ ഹിമാലയത്തിന്റെ വീതി?

Aഏകദേശം 1500 കിലോമീറ്റർ

Bഏകദേശം 150 കിലോമീറ്റർ

Cഏകദേശം 500 കിലോമീറ്റർ

Dഏകദേശം 700 കിലോമീറ്റർ

Answer:

C. ഏകദേശം 500 കിലോമീറ്റർ

Read Explanation:

ജമ്മുകാശ്‍മീരിന്റെ വടക്കു സിന്ധു നദീ താഴ്‌വര മുതൽ ഉത്തരാഖണ്ഡിന്റെ കിഴക്കു കാളീനദി താഴ്‌വര വരെ ഉൾപ്പെടുന്ന പടിഞ്ഞാറൻ ഹിമാലയത്തെ കാശ്മീർ ഹിമാലയം, ഹിമാചൽ ഹിമാലയം ,ഉത്തരാഖണ്ഡ് ഹിമാലയം എന്നിങ്ങനെ മൂന്നു മേഖലകളായ് തിരിക്കാം. 1.കാശ്മീർ ഹിമാലയം 2.ഹിമാചൽ ഹിമാലയം 3.ഉത്തരാഖണ്ഡ് ഹിമാലയം 1.കാശ്മീർ ഹിമാലയം a) ജമ്മു കാശ്മീർ ,ലഡാഖ് പ്രദേശത്തു വ്യാപിച്ചു കിടക്കുന്നു. b) ഏകദേശം 3.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതി . c) നീളം -ഏകദേശം 700 കിലോമീറ്റർ d) വീതി -ഏകദേശം 500 കിലോമീറ്റർ e) മഞ്ഞുമൂടിയ കൊടുമുടികളും താഴ്‌വരകളും മലനിരകളും കാണപ്പെടുന്നു. f) കാശ്‌മീർ ഹിമാലയത്തിലെ പ്രധാന പർവ്വതനിരകളാണ്കാരക്കോറം,സാസ്‌ക്കർ,ലഡാഖ്,പീർപാഞ്ചൽഎന്നിവ . g) ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടി ആയ മൌന്റ്റ് K2 (GODWIN AUSTIN-8611 KM) കാരക്കോറം നിരയിലാണ് സ്ഥിതി ചെയ്യുന്നത്. h) സിയാച്ചിൻ ,ബോൽടോരോതുടങ്ങിയവ ഈ പ്രദേശത്തെ പ്രധാന ഹിമാനികളാണ്. i) ശുദ്ധജല തടാകങ്ങൾ ധാരാളമായി കാണപ്പെടുന്നു. j) കാശ്‍മീർ ഹിമാലയത്തിലെ പ്രധാന തടാകമാണ്ദാൽ. 2.ഹിമാചൽ ഹിമാലയം a) പ്രധാനമായും ഹിമാചൽ പ്രദേശ് സംസ്ഥാനം ഉൾപ്പെടുന്ന ഭാഗമാണ് ഹിമാലയം. b) ഈ പ്രദേശത്തു കാണപ്പെടുന്നപർവ്വതനിരകളാണ്ധൗളാദർ,പീർപാഞ്ചൽ എന്നിവ. c) ധാരാളം ശുദ്ധജലതടാകങ്ങൾ കാണപ്പെടുന്നു.ചന്ദ്രത്താൽ,സൂരജ്‌തൽതുടങ്ങി ശുദ്ധജലതടാകങ്ങൾ ഈ പ്രദേശത്താണ്. d) ബാരാലച്ചാചുരം,റോഹ്താങ്ചുരംഎന്നിവയാണ് ഹിമാചൽ ഹിമാലയത്തിലെ പ്രധാന ചുരങ്ങൾ . e) ചൂടുനീരുറവകൾ കാണപ്പെടുന്ന പ്രദേശം. f) ഷിംല,മണാലിതുടങ്ങിയ സുഖവാസകേന്ദ്രങ്ങൾ ഹിമാചൽ ഹിമാലയത്തിലാണ് . g) പ്രധാന നദികൾചിനാബ് , രവി , ബിയാസ് . 3.ഉത്തരാഖണ്ഡ് ഹിമാലയം a) സത്‌ലജ് നദി മുതൽ കാളീനദി വരെ ഉള്ള ഹിമാലയ പ്രദേശമാണ് ഉത്തരാഖണ്ഡ് ഹിമാലയം. b) ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെപടിഞ്ഞാറ്ഭാഗം ഗഡ്വാൾഹിമാലയം ,കിഴക്കുഭാഗംകുമവൂണ്ഹിമാലയം എന്നും അറിയപ്പെടുന്നു. c) നന്ദാദേവി,കാമെറ്റ്,ബദരീനാഥ്,കേദാർനാഥ്തുടങ്ങിയ ഉയരമേറിയകൊടുമുടികൾഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. d) ഗംഗോത്രി,യമുനഹിമാനികൾഈ പ്രദേശത്താണ് (ഗംഗ, യമുന നദികളുടെ ഉത്ഭവസ്ഥാനമാണ് ഗംഗോത്രി, യമുന ഹിമാനികൾ) e) നൈനിതാൽ,ഭീംതാൽതുടങ്ങിയശുദ്ധജലതടാകങ്ങൾഈ മേഖലയിലാണ്


Related Questions:

സിവാലിക്കിന് വടക്കായി കാണപ്പെടുന്ന പവ്വതനിര ?
ഹിമാലയപർവ്വത നിരക്ക് കുറുകെ ഗിരികന്തരങ്ങൾ സൃഷ്ട്ടിക്കുന്ന നദികൾ?
ഇന്ത്യയിലെ ഭൂപ്രദേശങ്ങളിൽ വടക്കുഭാഗത്തു കാണപ്പെടുന്ന ഭൂപ്രദേശം ?
ഫലകത്തിനു നാശം സംഭവിക്കാത്ത ഫലക അതിര് ?
ഹിമാചൽ പർവ്വത നിര സമുദ്ര നിരപ്പിൽ നിന്നുമുള്ള ശരാശരി ഉയരം ?