Challenger App

No.1 PSC Learning App

1M+ Downloads

കാലഗണനാ ക്രമത്തിലെഴുതുക :

  1. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നു
  2. കേബിനറ്റ് മിഷൻ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കാമെന്ന് നിർദ്ദേശിക്കുന്നു.
  3. ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുന്നതിനുവേണ്ടി ഡോ: അംബേദ്കർ ചെയർമാനായി ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നു
  4. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നു.

Aa, b, c, d

Bb, c, a, d

Cb, a, d,c

Db, a, c, d

Answer:

C. b, a, d,c

Read Explanation:

ശരിയായ ക്രമം

  1. കേബിനറ്റ് മിഷൻ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കാമെന്ന് നിർദ്ദേശിക്കുന്നു
  2. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നു
  3. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നു
  4. ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുന്നതിനുവേണ്ടി ഡോ: അംബേദ്കർ ചെയർമാനായി ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നു

Related Questions:

ഭരണഘടന ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

1.ഗവൺമെന്റിന്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അത് സേച്ഛാധിപത്യപരമായ രീതിയിൽ പ്രവർത്തിക്കുകയും സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാകുകയും ചെയ്യും. 

2.ഭരണഘടന ഗവൺമെന്റിന് പരിപൂർണമായ അധികാരങ്ങൾ നൽകുന്നു. 

3.ഗവൺമെന്റിനെ വിമർശിക്കുന്നതുൾപ്പെടെയുള്ള വിവിധ അവകാശങ്ങൾ ഭരണഘടന ജനങ്ങൾക്ക് നൽകുന്നു. 

4.ഗവൺമെന്റിന്റെ അധികാരങ്ങൾ വിവിധ ഘടകങ്ങൾക്കായി ഭരണഘടന വീതം വെച്ചു നൽകിയിരിക്കുന്നു.

ഒരു ഭരണഘടന ആധികാരികമാണോ എന്നത് തീരുമാനിക്കുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ?

  1. ഭരണഘടന തയ്യാറാക്കിയ വ്യക്തികൾ വിശ്വാസ യോഗ്യരായിരിക്കണം
  2. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ വ്യവസ്ഥകളായിരിക്കണം.
  3. പ്രഖ്യാപനരീതിക്ക് ഭരണഘടനയുടെ ആധികാരികത നിർണയിക്കുന്നതിൽ പങ്കുണ്ട്.
  4. ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം
' നിയമ വാഴ്ച ' എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്ന എവിടെനിന്നാണ് ?

താഴെ പറയുന്നതിൽ ഭരണഘടനയുടെ പ്രധാന ചുമതല ഏതൊക്കെയാണ് ?

  1. ഏകോപനവും ഉറപ്പും നൽകുന്നു 
  2. ഗവണ്മെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു 
  3. സമൂഹത്തിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നു 
  4. ജനതയുടെ മൗലിക വ്യക്തിത്വം 

ഭരണഘടനയിലെ വ്യവസ്ഥകളും നിർവഹിക്കുന്ന ധർമവും തമ്മിലുള്ള ശരിയായ ജോഡി കണ്ടെത്തുക.

A. ഏതെങ്കിലും മതവിശ്വാസം പിന്തുടരാനോ പിന്തുടരാതിരിക്കാനോ ഗവൺമെന്റിന് ഒരു പൗരന് നിർബന്ധിക്കാനാവില്ല. 1. ഗവൺമെന്റിന്റെ ധർമ്മം
B. വരുമാനത്തിലെയും സമ്പത്തിലെയും അസമത്വം നീക്കാൻ ശ്രമിക്കണം.2. ഗവൺമെന്റിന്റെ അധികാരങ്ങളിലെ പരിമിതി
C. പ്രസിഡന്റിന് പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരമുണ്ട്.3. ഭരണഘടനയുടെ പരമാധികാരം
D. എല്ലാവരും അനുസരിക്കേണ്ട നിയമമാണ് ഭരണഘടന. 4. പാർലമെന്ററി ഭരണസംവിധാനം