താഴെ പറയുന്ന സ്ഥലങ്ങളിൽ NATO യുടെ ആസ്ഥാനം ഏതാണെന്ന് എഴുതുക :
Aപാരീസ്
Bബ്രസൽസ്
Cബെർലിൻ
Dജനിവ
Answer:
B. ബ്രസൽസ്
Read Explanation:
നാറ്റോ
- 1949 ഏപ്രിൽ 4-ന് നിലവിൽവന്ന നോർത്ത് അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ.
- ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം.
- ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
- 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 32 അംഗരാഷ്ട്രങ്ങളുണ്ട്.
- 2024ൽ അംഗത്വം നേടിയ സ്വീഡനാണ് ഏറ്റവും ഒടുവിലായി സഖ്യത്തിൽ അംഗമായ രാജ്യം.