Challenger App

No.1 PSC Learning App

1M+ Downloads
'ഫലകചലന സിദ്ധാന്തം' ആവിഷ്‌കരിച്ച വർഷം :

A1967

B1976

C1957

D1947

Answer:

A. 1967

Read Explanation:

ഫലകവിവർത്തനികം (Plate Tectonics)

  • 1960 കളുടെ അവസാനത്തോടെ ഒരു കൂട്ടം അമേരിക്കൻ ശാസ്ത്രകാരന്മാരും പര്യവേഷകരും ചേർന്ന് രൂപപ്പെടുത്തിയ ആശയങ്ങളാണ് ഫലക വിവർത്തനിക സിദ്ധാന്തമായി രൂപപ്പെട്ടത്.

  • വൻകരാവിസ്ഥാപനം, സമുദ്രതട വ്യാപനം തുടങ്ങിയ സിദ്ധാന്തങ്ങളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഈ സിദ്ധാന്തം ആവിഷ്‌കരിച്ചിട്ടുള്ളത്.

  • 1967-ൽ 'ഫലകചലന സിദ്ധാന്തം' ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ - മക്കിൻസി, പാർക്കർ, മോർഗൻ .

  • വൻകരകളുടേയും സമുദ്രങ്ങളുടേയും പരിണാമത്തെ സംബന്ധിച്ച ഏറ്റവും ആധുനിക സങ്കൽപ്പ സിദ്ധാന്തം ഫലകചലന സിദ്ധാന്തം

  • ലിത്തോസ്ഫിയർ പാളി അസ്‌തനോസ്‌ഫിയറിലൂടെ തെന്നി മാറുന്നു എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തമാണിത്.

  • വൻകരയും സമുദ്രഭാഗവും ചേർന്ന ശിലാമണ്ഡലത്തിന്റെ കനത്ത ശിലാപാളികളുൾപ്പെടുന്ന ക്രമരഹിതവും ബൃഹത്തുമായ ഭൂഭാഗങ്ങൾ അറിയപ്പെടുന്ന പേര് ടെക്ടോണിക് ഫലകങ്ങൾ/ശിലാമണ്ഡലഫലകങ്ങൾ


Related Questions:

ഭൗമോപരിതലത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാ വ്യതിയാനത്തിന് കാരണമാകുന്ന ബലം ?
ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ?
Which season is experienced in the northern hemisphere when sun apparently shifts from tropic of cancer to the equator?
തെക്കെ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ കാണുന്ന ചെറിയ ഫലകം?
നാസ്ക ഫലകം സ്ഥിതി ചെയ്യുന്നത് :