Question:

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?

A2010

B2011

C2014

D2013

Answer:

A. 2010

Explanation:

  • കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നഗര ദാരിദ്ര ലഘൂകരണത്തിന് നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി.
  • 2010ലാണ് കേരള സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.
  • നഗരപ്രദേശങ്ങളിൽ സ്ഥിരതാമസക്കാരായ അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബത്തിന് പ്രതിവർഷം 100 തൊഴിൽ ദിവസങ്ങൾ ഈ പദ്ധതിയിലൂടെ ഉറപ്പു നൽകുന്നു.
  • 333 രൂപയാണ് നിലവിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കീഴിലുള്ള തൊഴിലാളികളുടെ ദിവസ വേതനം.

Related Questions:

കോവിഡ് മൂലമുണ്ടാകുന്ന മാനസികസമ്മർദം കുറയ്ക്കാൻ സർക്കാർ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം ?

കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?

പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവർക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും സഹായങ്ങളും നല്‍കുന്നതിന് കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?

കേരള സർക്കാറിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗക്കാർക്കുള്ളതാണ് ?

വീട്ടുജോലി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?