App Logo

No.1 PSC Learning App

1M+ Downloads
'അകലെ ഉഴുത് പകലേപോരുക' എന്നതിന്റെ അർഥം കണ്ടെത്തുക?

Aജോലിയിൽ കള്ളത്തരം കാണിക്കുക

Bജോലിയിൽ ഇഷ്ടം കാണിക്കുക

Cജോലിയിൽ ആത്മാർഥത കാണിക്കുക

Dജോലിയിൽ കള്ളത്തരം കാണികാത്തിരിക്കുക

Answer:

A. ജോലിയിൽ കള്ളത്തരം കാണിക്കുക

Read Explanation:

ശൈലികൾ 

  • ചൊട്ടയിലെ ശീലം ചുടലവരെ -ബാല്യകാല ശീലം മരണം വരെ നിൽക്കുക .
  • ആനവായിലമ്പഴങ്ങ -ചെറിയ നേട്ടം ,ധാരാളം വേണ്ടിടത്ത് അല്പമാത്രം .
  • കാക്കപ്പൊന്ന് -വിലകെട്ടവസ്‌തു .
  • ശവത്തിൽ കുത്തുക -അവശനെ ഉപദ്രവിക്കുക.
  • ഗതാനുഗതികന്യായം-അനുകരണശീലം .
  • കൂപമണ്ഡൂകം -അൽപജ്ഞൻ  ,ലോകപരിചയമില്ലാത്തവൻ .

Related Questions:

"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.

i) ഭക്ഷണത്തിന്റെ പ്രാധാന്യം.

ii) ഭക്ഷണത്തോടുള്ള അത്യാർത്തി.

iii) കാര്യം നോക്കി പെരുമാറുക.

iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.

 

' ചെണ്ട കൊട്ടിക്കുക ' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ ഉചിതമായ പരിഭാഷ ഏത്
Even worms will bite' - എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലിന് സമാന മായി മലയാളത്തിലെ പഴഞ്ചൊല്ല് ഏത്?
' നശിപ്പിക്കുക ' എന്നർത്ഥം വരുന്ന ശൈലി ഏത് ?