App Logo

No.1 PSC Learning App

1M+ Downloads
അക്വസ് ദ്രവത്തിന്റെ പ്രാഥമിക പ്രവർത്തനം എന്താണ്?

Aകണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും നൽകുന്നു.

Bനേത്രഗോളത്തിന് ആകൃതി നൽകുന്നു

Cകണ്ണിൽ പ്രവേശിക്കുന്ന പ്രകാശത്തിൻ്റെ അളവ് നിയന്ത്രിക്കുന്നു

Dഇവയൊന്നുമല്ല

Answer:

A. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും നൽകുന്നു.

Read Explanation:

അക്വസ് ദ്രവം (Aqueous humor)

  • കോർണിയക്കും ലെൻസിനും ഇടയിലെ അക്വസ് അറയിൽ നിറഞ്ഞിരിക്കുന്ന ജലം പോലുള്ള ദ്രവം.
  • ഇത് രക്തത്തിൽനിന്ന് രൂപംകൊണ്ട് രക്തത്തിലേയ്ക്കുതന്നെ പുനരാഗിരണം ചെയ്യപ്പെടുന്നു.
  • കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും നൽകുന്നു.

വിട്രിയസ് ദ്രവം (Vitreous humor)

  • ലെൻസിനും റെറ്റിനയ്ക്കും ഇടയിലുള്ള വിട്രിയസ് അറയിൽ നിറഞ്ഞിരിക്കുന്ന ജെല്ലി പോലുള്ള ദ്രവം.
  • കണ്ണിൻ്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്നു

Related Questions:

കണ്ണിൽ ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന മധ്യപാളി ഏത് ?

ഗ്ലോക്കോമ എന്ന രോഗാവസ്ഥയില്‍ കണ്ണിനുള്ളില്‍ അനുഭവപ്പെടുന്ന അതിമര്‍ദ്ദത്തിനു കാരണമായത് കണ്ടെത്തി എഴുതുക.

1.പുനരാഗിരണം നടക്കാത്ത രക്തം കണ്ണില്‍ ചെലുത്തുന്ന മര്‍ദ്ദം.

2.അക്വസ് ദ്രവത്തിന്റെ രൂപപ്പെടലിലുണ്ടാകുന്ന തകരാറ്

3.അക്വസ് ദ്രവത്തിന്റെ പുനരാഗിരണത്തിലുണ്ടാകുന്ന തകരാറ്.

4.വിട്രിയസ് ദ്രവത്തിന്റെ ആധിക്യം

കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം?
കണ്ണിൽ പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി ഏത് ?
റെറ്റിനയിൽ പ്രകാശഗ്രാഹികളില്ലാത്ത ഭാഗം :