App Logo

No.1 PSC Learning App

1M+ Downloads
അച്ചടിയന്ത്രത്തിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാള പത്രമാസിക?

Aരാജ്യ സമാചാരം

Bജ്ഞാന നിക്ഷേപം

Cകേരള പത്രിക

Dവിദൂഷകൻ

Answer:

B. ജ്ഞാന നിക്ഷേപം

Read Explanation:

ജ്ഞാനനിക്ഷേപം.

  • കോട്ടയത്തെ ചർച്ച് മിഷനറി സൊസൈറ്റിയുടെ ഉടമസ്ഥതയിൽ 1848-ൽ ബെഞ്ചമിൻ ബെയ്ലി ആരംഭിച്ച ഒരു പത്രമാസിക.

  • ആദ്യ പത്രാധിപർ ബെഞ്ചമിൻ ബെയ്ലി തന്നെയായിരുന്നു.

  • കോട്ടയം CMS പ്രസ്സിൽ നിന്ന് പ്രസിദ്ധീകരിക്കാൻ തുടങ്ങിയ പത്രം,വളരെക്കാലം CMS മഹാഇടവകയുടെ മുഖപത്രമായിരുന്നു

  • തിരുവിതാംകൂറില്‍ നിന്ന്‌ പ്രസിദ്ധീകരിച്ച ആദ്യ മലയാള പത്രം

  • അച്ചടിയന്ത്രത്തിലൂടെ പുറത്തിറങ്ങിയ ആദ്യ മലയാളപത്രം

  • മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ 'പുല്ലേലിക്കുഞ്ചു' എന്ന നോവൽ തുടർപരമ്പരയായി ആദ്യം പുറത്തുവന്നത് ഈ മാസികയിലൂടെയാണ്.

  • കുറച്ചുകാലം പ്രസിദ്ധീകരണം മുടങ്ങിയ പത്രം 1898ൽ വീണ്ടും തുടങ്ങുകയും കുറേക്കാലം കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രമാണ് സംഘമിത്ര.  

2.സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തുടങ്ങിയ മലയാള മാസികയാണ് ശാരദ 

3. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ആദ്യമായി തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ്  കേരള സുഗുണബോധിനി . 

കേരളത്തിൽ ഇപ്പോളും പ്രസിദ്ധീകരണം തുടരുന്നതിൽ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ് ?
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?
പശ്ചിമോദയം എന്ന പത്രത്തിന്റെ എഡിറ്റർ ആരായിരുന്നു ?
In which year Swadeshabhimani Ramakrishnapilla was exiled?