Challenger App

No.1 PSC Learning App

1M+ Downloads

അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?

  1. 1974-1978 വരെയാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.
  2. ഗരീബി ഹഠാവോ പരിപാടി നടപ്പിലാക്കി.
  3. ഇന്ത്യന്‍ നാഷണല്‍ ഹൈവേ സംവിധാനം ആരംഭിച്ചു.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • 1974 നും 1978 നും ഇടയിലാണ് ഇന്ത്യയിൽ അഞ്ചാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്
    • കാർഷികമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക, ദാരിദ്ര്യ നിർമ്മാർജ്ജനം(ഗരീബി ഹഠാവോ), സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുക എന്നീ പ്രാഥമിക ലക്ഷ്യങ്ങളോടെ അവതരിപ്പിച്ച പദ്ധതി
    • ദാരിദ്ര്യ നിർമ്മാർജ്ജനം പ്രാഥമിക ലക്ഷ്യമായി ശ്രദ്ധ കേന്ദ്രീകരിച്ച  ആദ്യ പദ്ധതി കൂടിയാണിത്. 
    • ഈ പദ്ധതി കാലയളവിൽ (1975-ൽ) വൈദ്യുത വിതരണ നിയമം ഭേദഗതി ചെയ്തു. 
    • വർദ്ധിച്ചുവരുന്ന ട്രാഫിക്ക് നിയന്ത്രിക്കുന്നതിനായി ഇന്ത്യന്‍ നാഷണല്‍ ഹൈവേ സംവിധാനം അവതരിപ്പിക്കുകയും നിരവധി റോഡുകൾ വീതികൂട്ടുകയും ചെയ്തു.
    • 1975 ൽ ഇരുപതിന കർമ്മ പരിപാടി അവതരിപ്പിക്കപ്പെട്ടു. 
    • 1978-ൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മൊറാർജി ദേശായി സർക്കാർ  അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തലാക്കി റോളിങ് പ്ലാനുകൾ അവതരിപ്പിച്ചു .

    Related Questions:

    ഒന്നാം പഞ്ചവൽസരപദ്ധതി ലക്ഷ്യം വെച്ചത് ഏത് മേഖലയുടെ വികസനമാണ്?
    സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി ഏത്?
    കാര്ഷിക മേഖലയ്ക് അമിത പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി ഏത്?
    ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?
    National Extension Service was launched during which five year plan?