Challenger App

No.1 PSC Learning App

1M+ Downloads

അഞ്ചുതെങ്ങ് കോട്ടയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ആറ്റിങ്ങൽ റാണിയുടെ സമ്മതത്തോടെ 1695 ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട.

2.കടൽമാർഗമെത്തുന്ന ആയുധങ്ങൾ ഒരു തുരങ്കത്തിലൂടെ കോട്ടയിലെത്തിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ആയുധപ്പുര കൂടിയായിരുന്നു അഞ്ചുതെങ്ങ് കോട്ട.

3.പശ്ചിമ തീരത്ത് ബോംബെ കഴിഞ്ഞാൽ വ്യാവസായികപരമായും സൈനികപരമായും ഇംഗ്ലീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട സങ്കേതമായിരുന്നു അഞ്ചുതെങ്ങ് കോട്ട

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • ആറ്റിങ്ങൽ റാണിയുടെ സമ്മതത്തോടെ 1695 ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട.

  • ചെങ്കല്ല് കൊണ്ട് നിർമിച്ച കോട്ടയ്ക്ക് ചതുരാകൃതിയാണ്.

  • രണ്ട് പ്രവേശന കവാടങ്ങളാണ് കോട്ടയ്ക്ക് ഉണ്ടായിരുന്നത്.

  • കടൽമാർഗമെത്തുന്ന ആയുധങ്ങൾ ഒരു തുരങ്കത്തിലൂടെ കോട്ടയിലെത്തിച്ചിരുന്നു.

  • ബ്രിട്ടീഷുകാരുടെ ആയുധപ്പുര കൂടിയായിരുന്നു അഞ്ചുതെങ്ങ് കോട്ട.

  • പശ്ചിമ തീരത്ത് ബോംബെ കഴിഞ്ഞാൽ വ്യാവസായികപരമായും സൈനികപരമായും ഇംഗ്ലീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട സങ്കേതമായിരുന്നു അഞ്ചുതെങ്ങ് കോട്ട.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ കാസർഗോഡ് ജില്ലയിൽ നടന്ന സമരം ഏത്?
ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവെച്ച ഉടമ്പടി ഏത് ?
പാലായി വിളവെടുപ്പ് സമരം നടന്ന വർഷം?
പുന്നപ്രവയലാർ സമരം നടന്ന വർഷം ?
Who among the following was the volunteer Captain of Guruvayoor Satyagraha ?