App Logo

No.1 PSC Learning App

1M+ Downloads
അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?

Aഹരിതകേരളം മിഷൻ

Bആർദ്രം മിഷൻ

Cലൈഫ് മിഷൻ

Dജീവനം മിഷൻ

Answer:

B. ആർദ്രം മിഷൻ

Read Explanation:

ഹരിതകേരളം മിഷൻ

കേരളത്തിലെ ജലസമൃദ്ധിയും ശുചിത്വവും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സർക്കാർ ആരംഭിച്ച ദൗത്യം

ലൈഫ് മിഷൻ പദ്ധതി

കേരളത്തിലെ എല്ലാ ഭവന രഹിതർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി

ജീവനം പദ്ധതി

കുറ്റകൃത്യങ്ങൾക്ക് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗുരുതരമായി പരിക്ക് പറ്റിയവരുടെയും പുനരധിവാസത്തിനായി സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി ധനസഹായം നൽകുന്ന പദ്ധതി


Related Questions:

കേരള സർക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിന്റെ കാവൽ പ്ലസ് പ്രോഗ്രാമിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയാണ് ?

  1. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് (2015) പ്രകാരം പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളാണ് പരിപാടിയുടെ ഗുണഭോക്താക്കൾ
  2. പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്കും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കും കാവൽ പ്ലസ് മാനസിക പരിചരണം നൽകുന്നു
  3. ശിശുക്ഷേമ സമിതിയുടെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മേൽനോട്ട ത്തിലും മാർഗനിർദ്ദേശത്തിലും പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനകൾ മുഖേനയാണ് പ്രോഗ്രാം ഗ്രാസ് റൂട്ട് ലെവലിൽ എത്തുന്നത്. 

 

വിമുക്തി മിഷൻ എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആവിഷ്കരിച്ച പുതിയ ആശയം ഏത് ?
സ്കൂ‌ൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ പദ്ധതി ഏതാണ്?

താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

  1. നയനാമൃതം 2.0 കേരള സർക്കാരിൻ്റെ ഒരു AI പവർ നേത്ര പരിശോധനാ സംരംഭമാണ്.
  2. ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, പ്രായവുമായി ബന്ധപ്പെട്ട മാകുലാർ ഡീജനറേഷൻ തുടങ്ങിയ രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ആദ്യത്തെ സർക്കാർ AI സഹായത്തോടെയുള്ള സ്ക്രീനിംഗ് പ്രോഗ്രാമാണിത്.
  3. റെമിഡിയോയുടെ സാങ്കേതികവിദ്യ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ ഉൾപ്പെടുത്തി സൗകര്യം, കാര്യക്ഷമത, ചെലവ്-ഫലപ്രാപ്‌ത എന്നിവ വർദ്ധിപ്പിക്കുന്ന നയനാമൃതം 2.0.
    2025 ജൂലായിൽ ആരംഭിച്ച വ്യാജ വെളിച്ചെണ്ണ നിയന്ത്രിക്കാൻ ഭക്ഷ്യ വകുപ്പ് ഒരുക്കുന്ന പദ്ധതി