App Logo

No.1 PSC Learning App

1M+ Downloads
അഡോൾഫ് ഹിറ്റ്‌ലർ ആത്മഹത്യ ചെയ്ത വർഷം ?

A1945 മെയ് 7

B1945 ഏപ്രിൽ 30

C1944 ജൂൺ 6

D1944 ജൂലൈ 20

Answer:

B. 1945 ഏപ്രിൽ 30

Read Explanation:

  • രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാന ഘട്ടത്തിൽ,  സഖ്യസേന ബെർലിൻ കീഴടക്കി
  • ഈ മുന്നേറ്റത്തിന് ശേഷം, ജർമ്മനി സഖ്യ സേനയ്ക്ക് മുന്നിൽ പൂർണമായി പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. 
  • ഇതോടെ 1945 ഏപ്രിൽ 30-ന്, ബെർലിനിലെ റീച്ച് ചാൻസലറി ഗാർഡനിനു താഴെയുള്ള തൻ്റെ ഭൂഗർഭ ബങ്കറായ ഫ്യൂറർബങ്കറിൽ ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. 
  • തൊട്ട് മുൻപെയുള്ള  ദിവസം ഹിറ്റ്ലർ വിവാഹം ചെയ്തിരുന്ന ഹിറ്റ്ലറുടെ  ഭാര്യ ഇവാ ബ്രൗണും ഹിറ്റ്ലറോടൊപ്പം ആത്മഹത്യ ചെയ്തിരുന്നു.
  • 1945 മെയ് 7-നാണ്  ജർമ്മനി ഔപചാരികമായ കീഴടങ്ങയിതെങ്കിലും  ഹിറ്റ്ലറുടെ ആത്മഹത്യ സംഭവിച്ചപ്പോൾ തന്നെ  നാസിസത്തിന്റെയും ജർമ്മനിയുടെയും പതനം പൂർണമായിരുന്നു  

Related Questions:

ഫാസിസത്തിന്റെ വക്താവ് :
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രൂപംകൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പെടാത്തത് ഏത് ?
രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം ഏത് ?

രണ്ടാം ലോകയുദ്ധത്തിന്റെ ദൂരവ്യാപകമായ ഫലങ്ങൾ എന്തെല്ലാം :

  1. യൂറോപ്യന്മാരുടെ സാമ്പത്തിക നില താറുമാറായി
  2. അമേരിക്കയും സോവിയറ്റ് യൂണിയനും വൻ ശക്തികളായി മാറി
  3. ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്രസമരം ശക്തിപ്പെട്ടു
  4. ലോക സമാധാനം സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചു
    മുസ്സോളിനി വധിക്കപ്പെട്ട വർഷം?