Challenger App

No.1 PSC Learning App

1M+ Downloads
അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് ______ ?

Aഹൈപ്പറ്റൈറ്റിസ്

Bകാൻസർ

Cഅൾസർ

Dഗോയിറ്റർ

Answer:

B. കാൻസർ

Read Explanation:

കാൻസർ

അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് കാൻസർ

  • കാൻസറിനെ കുറിച്ചുള്ള പഠനം - ഓങ്കോളജി
  • ലോക കാൻസർ ദിനം - ഫെബ്രുവരി - 4
  • കാൻസർ ബാധിക്കാത്ത ശരീരഭാഗം - ഹൃദയം
  • കാൻസർ കണ്ടെത്തുവാനുള്ള ടെസ്റ്റ് - ബയോപ്സി
  • കാൻസറിന് കാരണമാകുന്ന വസ്തു - കാർസിനോജൻസ്
  • സ്തനാർബുദം കണ്ടെത്താനുള്ള ടെസ്റ്റ് - മാമോഗ്രഫി 
  • ഗർഭാശയ കാൻസർ കണ്ടെത്താനുള്ള ടെസ്റ്റ് - പാപ്സ്മിയർ 

Related Questions:

ക്ഷയരോഗത്തെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

  1. ക്ഷയം വായുവിലൂടെ പകരുന്ന രോഗമാണ്.
  2. ഇതൊരു വൈറസ് രോഗമാണ്.
  3. ഈ രോഗത്തിന് എതിരായ വാക്സിനാണ് ബി.സി.ജി.
  4. ഡോട്സ് ഈ രോഗത്തിനുള്ള ഫലപ്രദമായ ചികിത്സയാണ്.

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.മനുഷ്യശരീരത്തിലെ ലിഫോസൈറ്റുകളുടെ എണ്ണം കുറച്ച് പ്രതിരോധശേ‍ഷി കുറയ്ക്കുന്ന ഒരു സൂക്ഷ്മജീവിയുണ്ട്.

    2.എച്ച്.ഐ.വി ആണ് മനുഷ്യശരീരത്തിലെ ലിംഫോസൈറ്റ് കളുടെ എണ്ണം കുറച്ച് പ്രതിരോധശേഷി കുറയ്ക്കുന്ന സൂക്ഷ്മജീവി.

    എയ്ഡ്സുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ഏത്?

    1. എയിഡ്സ് ബാധിതര്‍ ഉപയോഗിച്ച സൂചിയും സിറിഞ്ചും പങ്കുവയ്ക്കുന്നതിലൂടെ, എച്ച്. ഐ. വി ബാധിതരുമായുള്ള  ലൈംഗികബന്ധങ്ങളിലൂടെ, എച്ച്. ഐ. വി. അടങ്ങിയ രക്തവും അവയവങ്ങളും സ്വീകരിക്കുന്നതിലൂടെ, എച്ച്.ഐ.വി ബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്ക് ഈ മാർഗങ്ങളിലൂടെ എല്ലാം രോഗം പകരാം
    2. ശരീരദ്രവങ്ങളിലൂടെ മാത്രമേ എച്ച്.ഐ.വി പകരൂ. സ്പര്‍ശനം, ഒരുമിച്ചുതാമസിക്കല്‍, ഹസ്തദാനം, ആഹാരം പങ്കിടല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ എയിഡ്സ് പകരില്ല.
    3. എയിഡ്സ് രോഗിയെ ഭയക്കേണ്ടതില്ല. സഹാനുഭൂതിയോടെ രോഗിയെ കാണണം. രോഗം, ചികിത്സ എന്നിവയെക്കുറിച്ച് രോഗിയ്ക്കും ബന്ധുക്കള്‍ക്കും അവബോധം നല്‍കണം. സമൂഹത്തില്‍ അവരെ ഒറ്റപ്പെടുത്താതിരിക്കണം.

      എലിപ്പനിയെപ്പറ്റി താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ തിരഞ്ഞെടുക്കുക:

      1. എലികളുടേയും നായ്ക്കളുടേയും മറ്റുചില മൃഗങ്ങളുടേയും മൂത്രത്തിലൂടെ പുറത്തെത്തുന്ന ബാക്ടീരിയ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈര്‍പ്പത്തിലും നിലനില്‍ക്കും.

      2.ഈ ബാക്ടീരിയകള്‍ മുറിവിലൂടെ രക്തത്തിലെത്തി ശരീരകലകളെ ബാധിക്കുന്നു.ഇങ്ങനെയാണ് എലിപ്പനി പകരുന്നത്

      തെങ്ങിൻറെ കൂമ്പുചീയൽ പരത്തുന്ന രോഗാണുക്കൾ ഏത് ?