അനുകരണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തികളെ ............... എന്ന് വിളിക്കുന്നു.
Aനിരീക്ഷകർ
Bമോഡലുകൾ
Cപരീക്ഷകർ
Dഅനുകരിക്കുന്നവർ
Answer:
B. മോഡലുകൾ
Read Explanation:
ആൽബർട്ട് ബന്ദൂര
- ആൽബർട്ട് ബന്ദൂര, ഒരു കനേഡിയൻ മന:ശാസ്ത്രജ്ഞൻ ആയിരുന്നു.
- ആൽബർട്ട് ബന്ദൂര നിർദ്ദേശിച്ച സാമൂഹ്യപഠന സിദ്ധാന്തം മറ്റുള്ളവരുടെ പെരുമാറ്റങ്ങൾ, മനോഭാവങ്ങൾ, വൈകാരിക പ്രതികരണങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും മാതൃകയാക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള പ്രാധാന്യം ഊന്നി പറയുന്നു.
- മറ്റുള്ളവരെ നിരീക്ഷിച്ചുകൊണ്ട് നമുക്ക് പുതിയ പെരുമാറ്റങ്ങളും അറിവും നേടാൻ കഴിയുമെന്ന് ഈ സിദ്ധാന്തം വ്യക്തമാക്കുന്നു. ഈ പ്രക്രിയയെ വികാരിയസ് ലേണിംഗ് (Vicarious learning) എന്നറിയപ്പെടുന്നു.
- നിരീക്ഷണ പഠനത്തിൽ (Observational learning), മറ്റുള്ളവരെ നിരീക്ഷിച്ചും അവർ ചെയ്യുന്നതോ പറയുന്നതോ ആയ കാര്യങ്ങൾ അനുകരിച്ചോ അല്ലെങ്കിൽ മോഡലിംഗിലൂടെയോ നമ്മൾ പഠിക്കുന്നു. അനുകരണ സ്വഭാവം പ്രകടിപ്പിക്കുന്ന വ്യക്തികളെ മോഡലുകൾ എന്ന് വിളിക്കുന്നു.
- അനുകരണവും മോഡലിംഗും പെരുമാറ്റ രീതി കളാണ്. എങ്കിലും അനുകരണവും മോഡലിംഗും മാറ്റി പരാമർശിക്കപ്പെടുന്നു.
- അനുകരണം എന്നത് മറ്റൊരാളെപ്പോലെ പെരുമാറുക എന്നതാണ്. എന്നിരുന്നാലും അത്തരം എല്ലാ സാദൃശ്യങ്ങളും അനുകരണ മായിരിക്കില്ല. നാം മറ്റൊരാളുടെ വസ്ത്രധാരണം, ചലനങ്ങൾ, ചിന്തകൾ എന്നിവയെല്ലാം പകർത്തുമ്പോൾ അനുകരണം ഉണ്ടാകാം.