App Logo

No.1 PSC Learning App

1M+ Downloads
അനുയോജ്യമല്ലാത്ത കൈത്താങ്ങ് (Scaffolding) ഏതാണ് ?

Aകൂട്ടിക്ക് സൂചനകൾ നൽകി സഹായിക്കുക

Bസ്വയം ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകുക.

Cചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യങ്ങളിലൂടെയും നിർദ്ദേശങ്ങളിലൂടെയും സ്വയം ആശയം രൂപീകരിക്കുന്നതിന് സഹായിക്കുക

Dകുട്ടിക്ക് ശരിയായ ആശയങ്ങൾ പറഞ്ഞു കൊടുക്കുക

Answer:

D. കുട്ടിക്ക് ശരിയായ ആശയങ്ങൾ പറഞ്ഞു കൊടുക്കുക

Read Explanation:

വൈഗോട്സ്കി

  • വൈഗോട്സ്കിയുടെ സ്വാധീന ഫലമായുള്ള പാഠ്യപദ്ധതികൾ
    1. വികാസത്തിന്റെ സമീപസ്ഥ മണ്ഡലം
    2. സാംസ്കാരിക ഉപകരണങ്ങൾ
    3. കൈത്താങ്ങ്

 

വികാസത്തിന്റെ സമീപസ്ഥ മണ്ഡലം

  • ഓരോ പഠിതാവിനും ഒരു പഠന മേഖലയിൽ സ്വന്തം നിലയിൽ (Current Ability) എത്തിച്ചേരാവുന്ന ഒരു വികാസതലമുണ്ടെന്നും മുതിർന്ന ആളിന്റെ മാർഗനിർദ്ദേശമോ കൂടുതൽ കഴിവുള്ള സഹപാഠിയുടെ സഹായമോ ലഭിക്കുകയാണെങ്കിൽ പ്രസ്തുത പഠനമേഖലയിൽ കുറേക്കൂടി ഉയർന്ന വികാസതലത്തിൽ എത്തിച്ചേരാൻ (Potential ability) ആ പഠിതാവിന് സാധിക്കുന്നതാണ്. ഈ രണ്ടിനും ഇടയിലുള്ളതാണ് - സമീപസ്ഥ വികസന മണ്ഡലം (Zone of Proximal Development)
  • എല്ലാവർക്കും ZPD ഒരു പോലെയാകണമെന്നില്ല.
  • ഓരോരുത്തർക്കും അവരുടേതായ ഉയർന്ന നിലയിൽ എത്താൻ കഴിയും വിധമുള്ള ഇടപെടലുകളാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. 
  • മനുഷ്യനെ വികസനത്തിന്റെ സമീപസ്ഥ മണ്ഡലത്തിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നത് - ലഭ്യമായ ഉയർന്ന മാനസിക പ്രവർത്തനങ്ങൾ

 

കൈത്താങ്ങ് (Scaffolding)
  • പഠിതാവ്, കഴിവിന്റെ പരമാവധി ഉപയോഗിച്ചു മുന്നേറാൻ സഹായിക്കുന്ന വൈജ്ഞാനിക ഘടനയാണ് കൈത്താങ്ങ്
  • തനിയെനിന്ന് പ്രവർത്തിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് കുട്ടിക്ക് നൽകുന്ന താത്കാലിക സഹായത്തെ വിഗോട്സ്കി വിശേഷിപ്പിച്ചത് - കൈത്താങ്ങ്
  • പഠിതാവ് ആശയ നിർമ്മാണത്തിന് പ്രാപ്ത നാവുന്നതിനനുസരിച്ച് കൈത്താങ്ങ് കുറച്ചു കൊണ്ടുവരണം.

 

  • പ്രൈമറി ക്ലാസ്സിൽ ഉപയോഗിക്കാവുന്ന കൈത്താങ്ങ് തന്ത്രങ്ങൾ :-

 

    • ആർജിത അറിവിന്റെ ഉപയോഗം,
    • പ്രശ്നവുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവങ്ങൾ പങ്കുവയ്ക്കുക,
    • ഭാഗികമായ പ്രശ്നപരിഹരണ തന്ത്രങ്ങൾ അവതരിപ്പിക്കുക
  • അവശ്യംവേണ്ട സൂചനകൾ, വിശദീകരണങ്ങൾ, ഉദാഹരണങ്ങൾ, ചിന്തയെ നയിക്കാവുന്ന ചോദ്യങ്ങൾ, മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവയിലൂടെയാണ് ഇത് സാധ്യമാകുന്നത്.
  • കുട്ടിക്ക് സ്വാശ്രയപഠനം സാധ്യമാകുന്നതുവരെ അധ്യാപകൻ കൈത്താങ്ങ് നൽകേണ്ടതുണ്ട്. 

 


Related Questions:

Who is the first Chief Secretary of Kerala?
One degree is equal to
The extent of survey is more than.................. sq.km is taken to account of curvature effect of the earth surface:
_____________ is a United Nations Conference on Environment and Development.
Geogically marble is known as