Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന വർണവിസ്മയമാണ് മഴവില്ല്. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ഏത് ?

Aഅപവർത്തനം

Bവിസരണം

Cപ്രകീർണ്ണനം

Dആന്തര പ്രതിപതനം

Answer:

C. പ്രകീർണ്ണനം

Read Explanation:

പ്രകീർണനം

  • ഒന്നിൽ കൂടുതൽ വർണ്ണങ്ങൾസംയോജിച്ച് ഉണ്ടാകുന്ന പ്രകാശം - സമന്വിത പ്രകാശം
  • സമന്വിത പ്രകാശം അതിൻറെ ഘടക വർണ്ണങ്ങൾ ആയി പിരിയുന്ന പ്രതിഭാസം - പ്രകീർണനം
  • പ്രകീർണനത്തിനു കാരണം -ഘടക വർണ്ണങ്ങളുടെ തരംഗദൈർഘ്യത്തിൽ ഉള്ള വ്യത്യാസം
  • പ്രകീർണ്ണന ഫലമായി ഉണ്ടാകുന്ന വർണങ്ങളുടെ ക്രമമായ വിതരണത്തെ പറയുന്നത് - വർണരാജി
  • സമന്വിത പ്രകാശത്തെ അതിന്റെ ഘടകവർണങ്ങളാക്കി മാറ്റുന്ന ഉപകരണം - പ്രിസം
  • സൂര്യപ്രകാശം 7 ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം - പ്രകീർണനം
  • പ്രകാശ പ്രകീർണനത്തിന് കാരണമായ പ്രതിഭാസം - അപവർത്തനം
  • മഴവില്ല് ഉണ്ടാകുവാൻ കാരണമാകുന്ന പ്രധാന പ്രതിഭാസം - പ്രകീർണനം

Related Questions:

ഒരു X-ray ഡിഫ്രാക്ഷൻ പാറ്റേണിൽ, പീക്കുകൾക്ക് വീതി കൂടുന്നത് (broader peaks) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
അതിചാലകത ക്രിസ്റ്റൽ ലാറ്റിസുമായി എങ്ങനെയാണ് അടിസ്ഥാനപരമായി ബന്ധപ്പെട്ടിരിക്കുന്നത്?

സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിൻറെ സവിശേഷത അല്ലാത്തത് ഏവ ?

  1. വസ്തുവിൻറെ വലിപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും
  2. പ്രതിബിംബത്തിൻറെ വലുപ്പം വസ്തുവിൻ്റേതിനേക്കാൾ ചെറുതായിരിക്കും
  3. പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള അകലം വസ്തുവും ദർപ്പണവും തമ്മിലുള്ള അകലത്തേക്കാൾ കൂടുതലായിരിക്കും
  4. വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്
    Phenomenon of sound which is applied in SONAR?
    'ഒപ്റ്റിക്കൽ ആക്സിസ്' (Optical Axis) എന്നത് ബൈറിഫ്രിൻജന്റ് ക്രിസ്റ്റലിൽ എന്തിനെയാണ് സൂചിപ്പിക്കുന്നത്?