Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടം ?

Aവാഹനങ്ങളിൽ നിന്നുള്ള പുക

Bഫാക്ടറികളിൽ നിന്നുള്ള പുക

Cവളപ്രയോഗം

Dകീടനാശിനി പ്രയോഗം

Answer:

A. വാഹനങ്ങളിൽ നിന്നുള്ള പുക

Read Explanation:

  • അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡിന്റെ പ്രധാന ഉറവിടം വാഹനങ്ങളിലെ കാർബൺ അടങ്ങിയ ഇന്ധനങ്ങളുടെ ജ്വലനമാണ്.
  • വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുക, കാർബൺ മോണോക്‌സൈഡിന്റെ പ്രധാന ഉറവിടമാണ്.
  • നിറമോ ഗന്ധമോ ഇല്ലാത്ത ഒരു മലിനീകാരിയാണ് കാർബൺ മോണോക്സൈഡ്.
  • മനുഷ്യരുടെ  ആരോഗ്യത്തിന് ഹാനികരമാണ് കാർബൺ മോണോക്സൈഡ്.
  • കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നുണ്ടാക്കുന്ന കാർബോക്സി ഹീമോഗ്ലോബിൻ രക്തത്തിൻ്റെ ഓക്സിജൻ വഹിക്കാനുള്ള കഴിവ് കുറയ്ക്കുന്നു
  • .ഈ അവസ്ഥ മനുഷ്യരിൽ തലവേദന , കാഴ്ച കുറവ്, നാഡീ ക്ഷോഭം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു

Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം ബ്രസീലിലെ റിയോ ഡി ജനീറോ ആണ്.

2.1990ലാണ് റിയോ ഡി ജനീറോയിൽ ഭൗമ ഉച്ചകോടി നടന്നത്.

3.ലോക ഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ അജണ്ട 21 എന്നറിയപ്പെടുന്നു.

ക്യോട്ടോ പ്രോട്ടോക്കോളിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്ത‌ാവനകൾ പരിഗണിക്കുക : പ്രസ്‌താവനകളിൽ ഏതാണ് ശരി?

  1. ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിന് അതിൻ്റെ കക്ഷികളെ പ്രതിജ്ഞാബദ്ധരാക്കുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ് ക്യോട്ടോ പ്രോട്ടോക്കോൾ
  2. ഇത് 1997-ൽ അംഗീകരിക്കുകയും 2005-ൽ പ്രാബല്യത്തിൽ വരികയും ചെയ്തു.
  3. യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യോട്ടോ പ്രോട്ടോക്കോൾ അംഗീകരിക്കുകയും അത് നടപ്പിലാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
    When did India accepted Montreal protocol?
    ഹരിതഹൃഹ വാതകങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രധാന ഉച്ചകോടിയായ ക്യോട്ടോ പ്രോട്ടോകോൾ നടന്നത് ഏത് രാജ്യത്താണ് ?

    താഴെ പറയുന്ന ഹരിതഗൃഹവാതകങ്ങളെക്കാളും ഗ്ലോബൽ വാർമിംഗ് പൊട്ടൻഷ്യൽ കുറവാണ് മീഥേൻ വാതകത്തിന്

    i) ക്ലോറോഫ്ലൂറോ കാർബൺസ്, നൈട്രസ് ഓക്സയിഡ്

    ii) നൈട്രസ് ഓക്സയിഡ്

    iii) കാർബൺ ഡൈ ഓക്സയിഡ്

    തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.