App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര നാണയനിധി (IMF) സ്ഥാപിതമായത് ?

A1945 ജനുവരി 15

B1945 ഡിസംബർ 27

C1945 നവംബർ 16

D1945 ഒക്ടോബർ 9

Answer:

B. 1945 ഡിസംബർ 27

Read Explanation:

ഐ എം എഫ് (International Monetary Fund) 

  • രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനം.
  • 190 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1944-ൽ രൂപീകൃതമായി
  • 1945 ഡിസംബർ 27ന് പ്രവർത്തനം ആരംഭിച്ചു.
  • 1945 ഡിസംബർ 27ന് തന്നെ പ്രവർത്തനം ആരംഭിച്ച ലോകബാങ്കും,IMFഉം 'ബ്രറ്റൺ വുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്നു 
  • വാഷിംഗ്‌ടൺ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം

പ്രഖ്യാപിത ലക്ഷ്യങ്ങൾ

  • രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക.
  • അംഗരാജ്യങ്ങൾക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുക.
  • വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക .

 


Related Questions:

ഇന്ത്യ, ഇസ്രയേൽ, യുഎഇ, യു എസ് എ, എന്നീ രാജ്യങ്ങൾ ചേർന്ന് ആരംഭിച്ച സാമ്പത്തിക വ്യാപാര സമന്വയ സംഘടന ഏത് ?
U N സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വർഷമാണ് ?
യുറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റായി നിയമിതയായത് ആരാണ് ?
വ്യാപാരത്തിലൂടെ വികസ്വര / വികസിത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന ഏത് ?
2021 യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് ( COP26) വേദി എവിടെയാണ് ?