അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?Aവിശ്വ ഭാരതിBഅലഹബാദ്Cജാമിയ മില്ലിയ ഇസ്ലാമിയDകൊൽക്കത്തAnswer: A. വിശ്വ ഭാരതി Read Explanation: വിശ്വഭാരതി സർവ്വകലാശാല പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാല. രവീന്ദ്രനാഥ ടാഗോറാണ് ഈ സർവകലാശാലയുടെ സ്ഥാപകൻ. 1921 ഡിസംബർ 23ന് ഈ സർവകലാശാല പ്രവർത്തനം തുടങ്ങി. 1951നാണ് പാർലമെൻറ് നിയമനിർമ്മാണത്തിലൂടെ വിശ്വഭാരതിക്ക് കേന്ദ്ര സർവകലാശാല പദവി നൽകിയത്. സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിൽ പരിദർശകൻ (സന്ദർശകൻ), പ്രധാന (റെക്ടർ), ആചാര്യ (ചാൻസലർ), ഉപാചാര്യൻ (വൈസ് ചാൻസലർ) എന്നീ പദവികൾ ഉൾപ്പെടുന്നു. സർവ്വകലാശാലയുടെ പരിദർശകൻ ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനൻ പശ്ചിമ ബംഗാളിലെ ഗവർണറും ആചാര്യൻ (ചാൻസലർ)പ്രധാനമന്ത്രിയുമാണ്. Read more in App