Challenger App

No.1 PSC Learning App

1M+ Downloads
അന്വേഷണം നടത്താനുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 176

Bസെക്ഷൻ 177

Cസെക്ഷൻ 178

Dസെക്ഷൻ 179

Answer:

A. സെക്ഷൻ 176

Read Explanation:

BNSS Section 176 - Procedure for Investigation [അന്വേഷണം നടത്താനുള്ള നടപടിക്രമം ]

  • 176 (1) - കിട്ടിയ വിവരത്തിൽ നിന്ന് മറ്റു വിധത്തിലോ ഒരു പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് അന്വേഷണം നടത്താൻ, 175-ാം വകുപ്പ് പ്രകാരം അധികാരപ്പെടുത്തിയ ഒരു കുറ്റം നടന്നതായി ഏതെങ്കിലും വിവരത്തിന്റെ അടിസ്ഥാനത്തിൽ സംശയിക്കുന്നുവെങ്കിൽ ആ ഉദ്യോഗസ്ഥൻ ഉടനടി അതിനെ കുറിച്ചുള്ള ഒരു റിപ്പോർട്ട് മജിസ്ട്രേറ്റിന് അയക്കേണ്ടതാണ്

  • ശേഷം ആ കേസിന്റെ വസ്തുതകളെയും പരിതഃസ്ഥിതികളെയും കുറിച്ച് അന്വേഷണം നടത്താനും

    ആവശ്യമുണ്ടെങ്കിൽ കുറ്റക്കാരനെ കണ്ടുപിടിക്കാനും അറസ്റ്റ് ചെയ്യാനും ഉള്ള നടപടികൾ എടുക്കുന്നതിന്

    ആ സ്ഥലത്തേക്ക് ഉദ്യോഗസ്ഥൻ ചെല്ലുകയോ അല്ലെങ്കിൽ തന്റെ കീഴുദ്യോഗസ്ഥന്മാരിൽ സംസ്ഥാന ഗവൺമെന്റിന്റെ സാമാന്യമോ പ്രത്യേകമോ ആയ ഉത്തരവ് മുഖേന ഇതിലേക്ക് നിർണയിക്കുന്ന പദവിക്ക് താഴെയല്ലാത്ത പദവിയുള്ള ഒരാളെ ചെല്ലാൻ നിയോഗിക്കുകയോ ചെയ്യേണ്ടതാണ്

  • (a ) പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വിവരങ്ങൾ ഗൗരവ സ്വഭാവത്തിലല്ലാതിരിക്കുമ്പോൾ , ഒരു അന്വേഷണം നടത്തുന്നതിന് മതിയായ അടിസ്ഥാനമില്ലെങ്കിലോ, ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷണം നടത്തുകയോ ഒരു കീഴ് ഉദ്യോഗസ്ഥനെ നിയോഗിക്കുകയോ ചെയ്യേണ്ടതില്ല

  • (b) അന്വേഷണം തുടങ്ങാൻ മതിയായ കാരണമില്ലെന്ന് പോലീസ് സ്റ്റേഷന്റെ ചാർജ് ഉള്ള ഉദ്യോഗസ്ഥന് തോന്നുന്നുവെങ്കിൽ അയാൾ ആ കേസ് അന്വേഷണം നടത്താൻ പാടുള്ളതല്ല

  • ഒരു ബലാൽസംഗ കുറ്റത്തെ സംബന്ധിച്ച് ഇരയുടെ സ്റ്റേറ്റ്മെന്റ് (മൊഴി ) രേഖപ്പെടുത്തുന്നത് അവരുടെ വാസതലത്ത് വച്ചോ അല്ലെങ്കിൽ അവർ തിരഞ്ഞെടുക്കുന്ന ഒരു സ്ഥലത്ത് വച്ചോ പ്രായോഗികമായി സാധ്യമാകുന്നിടത്തോളം അവരുടെ രക്ഷകർത്താവിന്റെയോ, അടുത്ത ബന്ധുവിന്റെയും ആ പ്രദേശത്തുള്ള സാമൂഹ്യ പ്രവർത്തകന്റെയോ സാന്നിധ്യത്തിൽ ഒരു വനിതാ പോലീസ് ഓഫീസർ നടത്തേണ്ടതാണ്

  • കൂടാതെ , അത്തരം പ്രസ്താവന മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഏതെങ്കിലും ശ്രവ്യ-ദൃശ്യ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ രേഖപ്പെടുത്താൻ

  • 176 (2) – (1) -ാം ഉപവകുപ്പിലെ (a) യും (b) യും ഖണ്ഡങ്ങളിൽ പറഞ്ഞിട്ടുള്ളവയിൽ ഓരോന്നിലും ചാർജ്ജുള്ള ഉദ്യോഗസ്ഥൻ തന്റെ റിപ്പോർട്ടിൽ ആ ഉപവകുപ്പ് താൻ പൂർണമായി അനുസരിക്കാത്തതിനുള്ള കാരണങ്ങൾ വ്യക്തമാക്കണം

  • കൂടാതെ ദിവസേനയുള്ള ഡയറി റിപ്പോർട്ട് രണ്ടാഴ്ചയിൽ ഒരിക്കൽ മജിസ്ട്രേറ്റിന് കൈമാറുകയും ചെയ്യണം

  • മുകളിൽ പറഞ്ഞ (b) യിലെ വ്യവസ്ഥകൾ പ്രകാരം, വിവരം കൊടുക്കുന്ന ആളെ ആ ഉദ്യോഗസ്ഥൻ, സംസ്ഥാന ഗവൺമെന്റ് ചട്ടങ്ങൾ വഴി നിർണയിക്കുന്ന രീതിയിൽ ഉടനടി അറിയിക്കേണ്ടതും ആകുന്നു

  • 176(3) – 7 വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യം ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുമ്പോൾ ഒരു പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ , ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അഞ്ചുവർഷത്തിനുള്ളിൽ വിജ്ഞാപനം ചെയ്യുന്ന അത്തരം തീയതി മുതൽ കുറ്റത്തിന്റെ ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിന് ഫോറൻസിക് വിദഗ്ധനെ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാൻ ഇടയാക്കുകയും മൊബൈൽ ഫോണിലോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണത്തിലോ പ്രക്രിയയുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താൻ ഇടയാക്കുകയും ചെയ്യണം


Related Questions:

കൊഗ്‌നൈസബിൾ കേസുകളിലെ വിവരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

താഴെപറയുന്നതിൽ BNSS ലെ സെക്ഷൻ 64 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. എല്ലാ സമൻസുകളും, ഒരു പോലീസ് ഉദ്യോഗസ്ഥനോ , സ്റ്റേറ്റ് ഗവൺമെന്റോ ഇതിലേക്കായി ഉണ്ടാക്കുന്ന ചട്ടങ്ങൾക്ക് വിധേയമായി, സമൻസ് പുറപ്പെടുവിക്കുന്ന കോടതിയിലെ ഒരു ഉദ്യോഗസ്ഥനോ, മറ്റു പബ്ലിക് സെർവ്വന്റോ നടത്തേണ്ടതാകുന്നു.
  2. സമൻസ് പ്രായോഗികമാണെങ്കിൽ, സമൻസിൻ്റെ തനിപകർപ്പുകളിലൊന്ന്[duplicate ] അയാൾക്ക് കൈമാറുകയോ, എത്തിച്ചു കൊടുക്കുകയോ ചെയ്യേണ്ടാണ്. എന്നാൽ, കോടതി മുദ്രയുടെ ചിത്രം ഉൾക്കൊള്ളുന്ന സമൻസുകൾ ഇലക്ട്രോണിക് ആശയ വിനിമയം വഴിയോ സംസാന ഗവൺമെൻ്റ് നിയമങ്ങൾ മുഖേന നൽകുന്ന രീതിയിലും നൽകേണ്ടതാണ്.
  3. അപ്രകാരം നേരിട്ട് സമൻസ് നടത്തപ്പെടുന്ന ഏതൊരാളും, നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നുവെങ്കിൽ, മറ്റൊരു ഡ്യൂപ്ലിക്കേറ്റിൻ്റെ പിൻഭാഗത്ത് അതിനുള്ള രസീതിൽ ഒപ്പിടേണ്ടതാണ്.
    2023 BNSS ക്രിമിനൽ നടപടി ക്രമത്തിന് കീഴിലുള്ള അന്വേഷണത്തിൽ(Investigation) ഉൾപ്പെടുന്നത്
    ഭാരതീയ നാഗരിക് സംഹിത സുരക്ഷാ പ്രകാരം, അറിയപ്പെടുന്നതോ അറിയാത്തതോ ആയ ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്‌തുവെന്ന് ആരോപിച്ച്, ഒരു മജിസ്ട്രേറ്റിന് വാമൊഴിയായോ രേഖാമൂലമോ നൽകുന്ന ഏതൊരു പ്രസ്താവനയും അറിയപ്പെടുന്നത്

    താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
    2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല