Challenger App

No.1 PSC Learning App

1M+ Downloads
അന്വേഷണമോ പ്രാരംഭികമായ അന്വേഷണ വിചാരണയോ നടത്താനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 179

Bസെക്ഷൻ 178

Cസെക്ഷൻ 180

Dസെക്ഷൻ 181

Answer:

B. സെക്ഷൻ 178

Read Explanation:

BNSS Section - 178 - Power to hold investigation or Preliminary inquiry [അന്വേഷണമോ പ്രാരംഭികമായ അന്വേഷണ വിചാരണയോ നടത്താനുള്ള അധികാരം ]

  • മജിസ്ട്രേറ്റിന് 176-ാം വകുപ്പിൻ കീഴിൽ ഒരു റിപ്പോർട്ട് ലഭിക്കുമ്പോൾ ഒരു അന്വേഷണം നടത്താൻ നിർദ്ദേശിക്കുകയോ; യുക്തം എന്ന് തോന്നുന്നുവെങ്കിൽ, ഉടൻതന്നെ ഈ സൻഹിതയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ ആ കേസ് സംബന്ധിച്ച് പ്രാരംഭികമായ അന്വേഷണ വിചാരണ നടത്തുകയോ, അത് സംബന്ധിച്ച് മറ്റു വിധത്തിൽ വേണ്ടത് ചെയ്യുകയോ , ചെയ്യാൻ ആരംഭിക്കുകയോ , ആരംഭിക്കാൻ തന്റെ കീഴിലുള്ള ഒരു മജിസ്ട്രേറ്റിന് നിയോഗിക്കുകയോ ചെയ്യാം


Related Questions:

സെക്ഷൻ 51 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു വ്യക്തിയുടെ ശരീരത്തിൻ്റെ പരിശോധന കുറ്റം ചെയ്തത്തിനെക്കുറിച്ച് തെളിവ് നൽകുമെന്ന് ന്യായമായ കാരണങ്ങളുണ്ടാകത്തക്ക സാഹചര്യങ്ങളിൽ,പോലീസ് ഉദ്യോഗസ്ഥൻ്റെ അപേക്ഷയിന്മേൽ രജിസ്റ്റർ ചെയ്യപ്പെട്ട ചിങ്കിത്സകനും, അയാളെ സഹായിച്ചുകൊണ്ടും അയാളുടെ നിർദ്ദേശത്തിൽകീഴിലും ഉത്തമവിശ്വാസപൂർവ്വം പ്രവർത്തിക്കുന്ന ഏതൊരു വ്യക്തിയ്ക്കും, അറസ്റ്റ്‌ ചെയ്‌ത വ്യക്തിയെ പരിശോധന നടത്തുന്നത് നിയമാനുസൃതമായിരിക്കും.
  2. ഈ വകുപ്പിന് കീഴിൽ ഒരു സ്ത്രീയുടെ ദേഹപരിശോധ നടത്തുമ്പോഴെല്ലാം, പരിശോധന നടത്തേണ്ടത് രജിസ്‌റ്റർ ചെയ്‌തിട്ടുള്ള വനിതാ മെഡിക്കൽ പ്രാക്റ്റീഷനാലോ അവരുടെ മേൽനോട്ടത്തി൯ കീഴിലോ മാത്രം ചെയ്യേണ്ടതാകുന്നു.
  3. രജിസ്‌റ്റർ ചെയ്‌ത മെഡിക്കൽ പ്രാക്റ്റീഷനർ, കാലതാമസമില്ലാതെ പരിശോധന റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറേണ്ടതാണ്.
    എപ്പോൾ സെർച്ച് വാറന്റ് പുറപ്പെടുവിക്കാം എന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

    സെക്ഷൻ 47 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. വാറന്റ് കൂടാതെ ഏതെങ്കിലും വ്യക്തിയെ അറസ്റ്റ് ചെയ്യുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥനും അയാൾ അറസ്റ്റ് ചെയ്യപ്പെട്ട കുറ്റത്തിൻ്റെ പൂർണ്ണവിവരങ്ങളും, അറസ്റ്റിനുള്ള മറ്റു കാരണങ്ങളും ഉടനടി അയാളെ അറിയിക്കേണ്ടതാണ്.
    2. ഒരു പോലീസ് ഉദ്യോഗസ്ഥൻ ജാമ്യമില്ലാ കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയല്ലാതെ മറ്റാരെയെങ്കിലും വാറൻറില്ലാതെ അറസ്റ്റ് ചെയ്യുമ്പോൾ, അയാൾക്ക് ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്നും ജാമ്യക്കാരെ ക്രമീകരിക്കാമെന്നും അറിയിക്കണം.
      വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
      പോലീസ് ഉദ്യോഗസ്ഥൻ പരിശോധന ചെയ്യുന്നത് വിശദീകരിക്കുന്ന BNSS സെക്ഷൻ ഏത് ?