App Logo

No.1 PSC Learning App

1M+ Downloads
അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവസവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനും ഉപയോഗപ്പെടുത്തുന്ന രീതി :

Aപ്രക്ഷേപണരീതി

Bസഞ്ചിതരേഖ

Cഉപാഖ്യാനരേഖ

Dഇൻവെന്ററി

Answer:

A. പ്രക്ഷേപണരീതി

Read Explanation:

പ്രക്ഷേപണരീതി (Projective Method)

  • അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവസവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനുമാണ് പ്രക്ഷേപണരീതികൾ ഉപയോഗപ്പെടുത്തുന്നത് 
  • റോഷ മഷിയൊപ്പ് പരീക്ഷ (Rorschach inkblot test) - ഹെർമൻ റോഷക്
  • തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (Thematic Apperception Test) - മുറെ, മോർഗൻ
  • ചിൽഡ്രൻസ് അപ്പർസെപ്ഷൻ ടെസ്റ്റ് (Children's Apperception Test) - ലിയോ പോൾഡ് ബല്ലാക്ക്
  • പദസഹചരത്വ പരീക്ഷ (Word Association Test) - കാൾ യുങ്ങ്
  • വാക്യപൂരണ പരീക്ഷ (Sentence Completion Test) തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

Related Questions:

ഒരു ക്ലാസ്സിലെ മികച്ച കുട്ടി, ഒറ്റപ്പെട്ട കുട്ടി തുടങ്ങിയവ കണ്ടുപിടിക്കുന്നതിന് അധ്യാപകർ നടത്തുന്ന മനഃശാസ്ത്ര പഠനരീതിയാണ് :
രക്ഷിതാക്കൾ ശ്രദ്ധിക്കുന്നതിനു വേണ്ടി നീതു ചെറിയ കുട്ടിയെപ്പോലെ പെരുമാറുന്നു. ഈ പ്രവൃത്തി താഴെ കൊടുത്ത ഏത് സമായോജന ക്രിയാതന്ത്ര (Defence mechanism) ങ്ങൾക്ക് ഉദാഹരണമാണ് ?
തങ്ങൾ ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുമ്പോൾ കുട്ടികൾ മറ്റ് മാർഗങ്ങൾ സ്വീകരിക്കുന്ന തന്ത്രം ?
ആദ്യത്തെ മനശ്ശാസ്ത്ര ലബോറട്ടറിയായ ലീപ്സീഗ് ഏത് രാജ്യത്താണ് ?
കണ്ടെത്താൻ ഉദ്ദേശിക്കുന്ന സവിശേഷതയുടെ വിവിധ മാനങ്ങൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ തയാറാക്കി, അവ 'ഉണ്ട്' അല്ലെങ്കിൽ ഇല്ല' എന്നു കണ്ടെത്തി രേഖപ്പെടുത്തുന്ന മനശ്ശാസ്ത്ര ഗവേഷണ രീതി :